test del 5 copy of del 3
ഹണി എം.വര്‍ഗീസ് ഉൾപ്പെടെ 5 ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കണം: കൊളീജിയം ശുപാർശ

കൊച്ചി∙ നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ ജഡ്ജി ഹണി എം.വര്‍ഗീസ് ഉൾപ്പെടെ അഞ്ച് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരായി ഉയർത്താൻ കേരള ഹൈക്കോടതി കൊളീജിയം ശുപാർശ. സുപ്രീംകോടതി കൊളീജിയം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിന്റെ വിചാരണ നീണ്ടുപോയതിനാൽ തുടർച്ചയായി 9 വർഷത്തോളം ഹണി എം.വർഗീസിന് എറണാകുളത്തു സേവനം ചെയ്യേണ്ടി വന്നിരുന്നു. നിലവില്‍ ആലപ്പുഴ പ്രിന്‍സിപ്പല്‍ ജഡ്ജിയാണ് ഹണി എം.വര്‍ഗീസ്.
Source link


