സൽമാൻ ഖാന് നായിക സാമന്ത

ലീഡ് : സംവിധാനം രാജ് ആന്റ് ഡി.കെ ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ സൂപ്പർ ഹീറോയായി എത്തുന്ന ചിത്രത്തിൽ സാമന്ത നായിക. ഫാമിലി മാൻ വെബ് സീരീസിലൂടെ ശ്രദ്ധേയരായ രാജ് നിധിമോരുവും കൃഷ്ണ ഡി.കെ.യും ( രാജ് ആന്റ് ഡി. കെ) ആണ് സംവിധാനം ചെയ്യുന്നത്. രാജിന്റെ ഭാര്യയാണ് സാമന്ത. ഇരുവരും വിവാഹശേഷം ഒരുമിക്കുന്ന ചിത്രം കൂടി ആണ്. കഥ ഇഷ്ടപ്പെട്ട സൽമാൻ തിരക്കഥ പൂർത്തിയാക്കാൻ നിർ ദേശം നൽകി എന്നാണ് വിവരം . നവംബറിൽ ചിത്രീകരണം ആരംഭിക്കാൻ ഒരുങ്ങുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സും റീൽ ലൈഫ് എന്റർടെയ്നർമെന്റും ചേർന്നാണ് നിർമ്മാണം. രാജ് നിധിമോരുവും കൃഷ്ണ ഡി.കെ.യും (രാജ് ആന്റ് ഡി കെ ) ചേർന്നാണ് തിരക്കഥ. വൻതാരനിരയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.
തെലുങ്കിലെ പ്രശസ്ത സംവിധായകൻ വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിലും സൽമാൻ ഖാൻ ആണ് നായകൻ. നയൻതാര ആണ് നായിക. അരവിന്ദ് സ്വാമിയെ പ്രധാന വേഷത്തിലേക്ക് പരിഗണിക്കുന്നുണ്ട്.
തെലുങ്കിലെ പ്രമുഖ നിർമ്മാതാവ് ദിൽ രാജു, ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രീകരണം ഉടൻ ആരംഭിക്കും. അടുത്തവർഷം ഇൗദ് റിലീസായാണ് പ്ളാൻ ചെയ്യുന്നത്. സൽമാൻ ഖാൻ- നയൻതാര ചിത്രം കുടുംബ പശ്ചാത്തലത്തിൽ ഉള്ള ആക്ഷൻ സിനിമ ആയിരിക്കും എന്നാണ് സൂചന. സൽമാൻ ഖാൻ നായകനാവുന്ന ബാറ്റിൽ ഒാഫ് ഗാൽവാന്റെ പേര് മാതൃഭൂമി : മേ വാർ റസ്റ്റ് ഇൻ പീസ് എന്നാക്കി. മാതൃഭൂമി മേ വാറിനുശേഷം സൽമാൻ അഭിനയിക്കുന്ന അടുത്ത പ്രോജക്ട് കൂടിയാണിത്.
ഇതാദ്യമായാണ് വംശി പൈഡിപ്പള്ളി ഹിന്ദി ചിത്രം സംവിധാനം ചെയ്യുന്നത്.
വംശിയുടെ ആദ്യ ചിത്രമായ മുന്ന നിർമ്മിച്ചത് ദിൽ രാജു ആയിരുന്നു. പ്രഭാസ് ആയിരുന്നു നായകൻ. 2023 ൽ വിജയ് ചിത്രം വാരിസിന് ശേഷം വംശി സംവിധാനം ചെയ്യുന്ന ചിത്രം ആണ് സൽമാൻ ഖാൻ ചിത്രം.
Source link



