test del 3

സ്വർണവിലയിൽ വൻ വർധന; പവൻ 1.11 ലക്ഷം കടന്നു, എന്നിട്ടും പിന്നിട്ടത് 18 വർഷത്തിനിടയിലെ ഏറ്റവും ‘തകർച്ചയുടെ’ മാസം‍


സ്വർണവില കേരളത്തിൽ ഇന്നു രാവിലെ രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് വൻതോതിൽ കൂടി. ഗ്രാമിന് 180 രൂപ ഉയർന്ന് 13,885 രൂപയായി. 1440 രൂപ വർധിച്ച് 1,11,080 രൂപയാണ് പവൻവില. മാർച്ച് 20ന് ശേഷം ആദ്യമായാണ് പവൻ വീണ്ടും 1.11 ലക്ഷം രൂപ ഭേദിച്ചത്.യുദ്ധം അവസാനിപ്പിക്കാൻ തയാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറാനിയൻ പ്രസിഡന്റ് പെസെഷ്കിയാനും സൂചിപ്പിച്ചത് രാജ്യാന്തര എണ്ണവിലയുടെ മുന്നേറ്റത്തിന് തടയിട്ടിരുന്നു. ഇതോടെ, രാജ്യാന്തര സ്വർണവില കുതിപ്പാരംഭിച്ചു. ∙ എണ്ണവില ഇടിയുന്നത് പണപ്പെരുപ്പ ഭീഷണി ഒഴിവാകാൻ വഴിയൊരുക്കും.  ∙ ഫലത്തിൽ, പലിശഭാരം കൂടാനുള്ള സാധ്യത മങ്ങും.  ∙ പലിശനിരക്ക് കൂടില്ലെന്ന വിലയിരുത്തൽ ഡോളറിന്റെ മുന്നേറ്റത്തിന് തടയിടും. യുദ്ധം ഉടൻ അവസാനിച്ചേക്കുമെന്ന വിലയിരുത്തലുകൾ‌ വന്നപ്പോൾതന്നെ യുഎസ് ഡോളർ ഇൻഡക്സ് 0.12% താഴ്ന്ന് 99.84ൽ എത്തി.രാജ്യാന്തര സ്വർണ വ്യാപാരം നടക്കുന്നത് ഡോളറിൽ ആണെന്നിരിക്കേ, ഡോളർ തളരുന്നത് സ്വർണത്തിന്റെ ഡിമാൻഡ് കൂട്ടും. ഇതോടെയാണ് വില വീണ്ടും കൂടാൻ തുടങ്ങിയത്. രാജ്യാന്തര സ്വർണവില ഔൺസിന് 4,500 ഡോളർ നിലവാരത്തിൽ നിന്ന് ഒരുവേള 4723 വരെ ഉയർന്നു. ഇപ്പോഴുള്ളത് 4673 ഡോളറിൽ. ഈ നേരിയ ഇറക്കം ഇല്ലായിരുന്നെങ്കിൽ കേരളത്തിൽ സ്വർണവില ഇന്ന് ഇതിലും കൂടുമായിരുന്നു.


Source link

Back to top button