LATEST

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി കേരളയുടെ സീൽ; ആരോപണവുമായി സിപിഎം


തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീലെന്ന് സിപിഎം. കമ്മീഷൻ രാഷ്‌ട്രീയ പാർട്ടികൾക്ക് അയച്ച ഇമെയിൽ സന്ദേശത്തിനൊപ്പമുള്ള കത്തിലാണ് കേരള ബിജെപിയുടെ സീൽ പതിച്ചിരിക്കുന്നതെന്നാണ് ആരോപണം. സിപിഎം എക്‌സിലൂടെ കത്ത് പുറത്തുവിട്ടിട്ടുണ്ട്.2019 മാർച്ച് 19ന് തയ്യാറാക്കിയ കത്താണിത്. ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീലാണോ ഉപയോഗിക്കുന്നതെന്ന വിമർശനത്തോടെയാണ് സിപിഎം ഇപ്പോൾ ആരോപണം ഉന്നയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ഏജന്റായി പ്രവർത്തിക്കുന്നു എന്ന ആരോപണം ദേശീയതലത്തിലും സിപിഎം ഉന്നയിക്കുന്നുണ്ട്.എന്നാൽ, യഥാർത്ഥ രേഖയിൽ സീൽ ഇല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ ഈ രേഖകളുണ്ട്. പല തിരഞ്ഞെടുപ്പുകളിലും ഇത് വിതരണം ചെയ്‌തിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.


Source link

Back to top button