test del 3
സ്വർണവിലയിൽ വൻ യു-ടേൺ; ട്രംപിന്റെ പ്രസംഗത്തിൽ തട്ടി കേരളത്തിൽ 1120ന്റെ ഇടിവ്, വില കൂടുതൽ താഴേക്ക്?

സ്വർണവില വൻ കുതിപ്പിനിടെ ‘ട്രംപിൽ തട്ടി’ താഴേക്ക്. ഇന്നു രാവിലെ അമേരിക്കയെ ഇറാൻ വിഷയത്തിൽ ട്രംപ് അഭിസംബോധന ചെയ്യുംമുൻപ് രാജ്യാന്തരവില ഔൺസിന് 4600 ഡോളർ നിലവാരത്തിൽ നിന്ന് 4800ന് അടുത്തേക്ക് കയറിയിരുന്നു. രാവിലെ കേരളത്തിൽ സ്വർണവില ഗ്രാമിന് 140 രൂപ താഴ്ന്ന് 13,880 രൂപയായി. 1120 രൂപ കുറഞ്ഞ് 1,11,040 രൂപയാണ് പവൻവില. ഇറാനെതിരായ യുദ്ധം അവസാനിപ്പിച്ച് യുഎസ് സൈന്യം വൈകാതെ മേഖലയിൽ നിന്ന് മടങ്ങുമെന്ന് ട്രംപ് നേരത്തേ പറഞ്ഞിരുന്നു. ഇന്നത്തെ പ്രസംഗത്തിൽ ട്രംപ് ഇറാനെതിരെ നിലപാട് കടുപ്പിച്ചത് സ്വർണവിലയുടെ കുതിപ്പിനും തടയിടുകയായിരുന്നു. സംഘർഷം നീണ്ടാൽ സ്വർണവില കൂടുതൽ ഇടിയാനാണ് സാധ്യതയെന്ന് നിരീക്ഷകർ പറയുന്നു.
Source link


