സ്വർണക്കൊള്ളയുടെ ചൂടറിയുന്ന ആറന്മുള, ബിജെപിക്ക് വേരോട്ടമുള്ള നേമം, ആര് ജയിക്കും ഈ മണ്ഡലങ്ങളിൽ?

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’ എന്ന വാചകവുമായി മൂന്നാം തവണയും മുന്നണിയുടെ സർക്കാരിനായി പ്രവർത്തനത്തിലാണ് എൽഡിഎഫ് പ്രവർത്തകർ. നൂറിലേറെ സീറ്റുകൾ നേടി ഒരു ദശാബ്ദത്തിന് ശേഷം ഭരണത്തിൽ വരുന്നതിന് ശ്രമമാണ് യുഡിഎഫ് നടത്തുന്നത്. ‘മതിയായി..മാറ്റം തുടങ്ങാം’ എന്ന വാചകം മുന്നോട്ടുവച്ച് സംസ്ഥാന നിയമസഭയിൽ സാന്നിദ്ധ്യം തിരികെ കൊണ്ടുവരാൻ പരിശ്രമത്തിലാണ് ബിജെപിയും എൻഡിഎയും. ഇതിനിടെ പാർട്ടികളും മുന്നണികളും മാറി സ്ഥാനാർത്ഥികളാകുന്നവരുടെ ‘വിസ്മയവും’ ഇത്തവണ തിരഞ്ഞെടുപ്പിന് മുൻപായി സംസ്ഥാനത്ത് തകൃതിയിൽ നടക്കുന്നുണ്ട്.കേവലം 15 ദിവസം മാത്രമാണ് കേരളം ഇനി പോളിംഗ് സ്റ്റേഷനിലെത്താൻ അവശേഷിക്കുന്നത്. ഈ സമയം രാഷ്ട്രീയ കേരളം ഏറെ ചർച്ച ചെയ്യുന്ന രണ്ട് മണ്ഡലങ്ങളിൽ സ്ഥിതി ഇത്തവണ എങ്ങനെയെന്ന് പരിശോധിക്കുകയാണ്. ബിജെപിയുടെ എ പ്ളസ് മണ്ഡലവും അവരുടെ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ജനവിധി തേടുന്നതുമാണ് തിരുവനന്തപുരം നഗരത്തിനുള്ളിലുള്ള നേമം മണ്ഡലം.ഗ്രാസ്റൂട്ട് ലെവലിൽ ആർഎസ്എസ് പ്രവർത്തനമുള്ള മണ്ഡലമാണ് നേമം. മോദി പ്രഭാവം ഉണ്ടാകും മുൻപുതന്നെ ബിജെപിയ്ക്ക് വേരോട്ടം ലഭിച്ച മണ്ഡലമാണ് നേമം. അന്നുവരെ കോൺഗ്രസിന് കരുത്തുണ്ടായിരുന്ന നേമത്ത് മണ്ഡല പുനർനിർണയത്തോടെയാണ് ബിജെപിക്ക് ശക്തി വർദ്ധിച്ചത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ ഏത് തിരഞ്ഞെടുപ്പിലും യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. അവസാനമായി യുഡിഎഫിനായി ഇവിടെ വിജയിച്ച എൻ ശക്തൻ ഇത്തവണ തൊട്ടടുത്തുള്ള കാട്ടാക്കട മണ്ഡലത്തിലാണ് ജനവിധി തേടുന്നത്.
Source link

