സ്വയം ‘രക്ഷകനായി’ ട്രംപ്; യേശുക്രിസ്തുവിനോട് ഉപമിച്ച് എഐ ചിത്രം

വാഷിംഗ്ടൺ: സ്വയം യേശുക്രിസ്തുവിനോട് ഉപമിച്ച് കൊണ്ടുള്ള എഐ നിർമ്മിത ചിത്രം പങ്കുവച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ചിത്രം പങ്കിട്ടത്. വെള്ള വസ്ത്രം ധരിച്ച ട്രംപ്, രോഗിയായ ഒരാളുടെ തലയിൽ കൈവച്ച് സുഖപ്പെടുത്തുന്ന രീതിയിലായിരുന്നു ചിത്രം. ട്രംപിന്റെ ഒരു കൈയിൽ തിളങ്ങുന്ന ഗോളവും പശ്ചാത്തലത്തിൽ സ്റ്റാച്യു ഓഫ് ലിബർട്ടി, യുദ്ധവിമാനങ്ങൾ, യുഎസിന്റെ ദേശീയ പതാക എന്നിവയും ഉണ്ടായിരുന്നു.
ലിയോ പതിനാലാമൻ മാർപ്പാപ്പയ്‌ക്കെതിരെ ട്രംപ് നടത്തിയ രൂക്ഷ പരാമർശങ്ങൾക്ക് പിന്നാലെയാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇറാൻ യുദ്ധത്തിലെ അമേരിക്കൻ നിലപാടുകളെ വിമർശിച്ച മാർപ്പാപ്പയെ വിദേശനയത്തിൽ വട്ടപൂജ്യമെന്നും ദുർബലനെന്നുമൊക്കെ പറഞ്ഞ് ട്രംപ് പരിഹസിച്ചിരുന്നു. എന്നാൽ ഇതിന് മറുപടിയായി തനിക്ക് ട്രംപ് ഭരണകൂടത്തെ ഭയമില്ലെന്ന് മാർപ്പാപ്പ വ്യക്തമാക്കി. ക്രിസ്ത്യൻ യാഥാസ്ഥിതികരിൽ നിന്ന് പോലും കടുത്ത വിമർശനം ഉയർന്നതോടെ ട്രംപ് ട്രൂത്ത് സോഷ്യലിൽ നിന്നും ഉടൻ തന്നെ ചിത്രം നീക്കം ചെയ്‌തതായാണ് റൊയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.
Source link


