test del 3
സ്വപ്നങ്ങൾ ‘ലക്ഷങ്ങളുടെ ഡീൽ’ ആകുന്നു, മനോരമ ഓൺലൈൻ എലവേറ്റ് സീസൺ-2 നാളെ മുതൽ, ത്രസിപ്പിക്കുന്ന റിയാലിറ്റി ഷോ

സംരംഭക സ്വപ്നങ്ങൾക്ക് സാക്ഷാത്കാരത്തിന്റെ പുതുചിറക് നൽകി മനോരമ ഓൺലൈൻ ഒരുക്കുന്ന ‘മനോരമ ഓൺലൈൻ എലവേറ്റ്-ഡ്രീംസ് ടു റിയാലിറ്റി’ സീസൺ-2ന്റെ ആദ്യ എപ്പിസോഡ് നാളെ മുതൽ. മലയാളത്തിലെ ആദ്യ ബിസിനസ് പിച്ച് റിയാലിറ്റി ഷോയാണ് മനോരമ ഓൺലൈൻ എലവേറ്റ്.മനോരമ ഓൺലൈൻ എലവേറ്റിന്‍റെ ആദ്യ പതിപ്പിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത് മികച്ച പ്രതികരണമാണ്. മനോരമ ഓൺലൈൻ എലവേറ്റ് സീസൺ-1 വിഡിയോ മനോരമ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ ദശലക്ഷക്കണക്കിന് പേർ കണ്ടു. ഫൈനലിൽ ബിസിനസ് പിച്ചിങ് നടത്തിയ 21 സ്റ്റാർട്ടപ്പുകൾക്ക് കോടികളുടെ നിക്ഷേപമാണ് ലഭിച്ചത്. മികച്ച ബിസിനസ് ആശയം, സംരംഭം, സ്റ്റാര്‍ട്ടപ്പുകൾ തുടങ്ങിയവയ്ക്ക് നിക്ഷേപക പിന്തുണയും വളർച്ചാ സാധ്യതകളും ഉറപ്പാക്കാനാണ് മനോരമ ഓൺലൈൻ ജെയിൻ യൂണിവേഴ്സിറ്റിയുമായി ചേർന്ന് ‘മനോരമ ഓൺലൈൻ എലവേറ്റ്’ ഒരുക്കുന്നത്. അഞ്ഞൂറിലധികം അപേക്ഷകൾ മനോരമ ഓൺലൈൻ എലവേറ്റ് സീസൺ-2ൽ ലഭിച്ചു. ഇവരിൽ നിന്ന് ഗ്രൂമിങ്ങിന് തിരഞ്ഞടുക്കപ്പെട്ടത് 30 സ്റ്റാർട്ടപ്പുകൾ. ഫൈനലിൽ മാറ്റുരച്ചത് 20 സ്റ്റാർട്ടപ്പുകൾ.
Source link


