LATEST
സ്വതന്ത്ര നീക്കത്തെ ‘പേടിച്ച്’ ഹൈക്കമാൻഡ്, സുധാകരന് കണ്ണൂരിൽ സീറ്റ്; ഡൽഹിയിൽ നാടകീയ നീക്കങ്ങൾ

ന്യൂഡൽഹി: പാർട്ടി സീറ്റ് നൽകിയില്ലെങ്കിൽ കണ്ണൂരിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന കെ സുധാകരന്റെ ഭീഷണിയിൽ വഴങ്ങി ഹൈക്കമാൻഡ്. കണ്ണൂരിൽ സുധാകരന് സീറ്റ് നൽകി പ്രശ്നം പരിഹരിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം. സുധാകരനെ മുതിർന്ന നേതാവ് എകെ ആന്റണി വിളിച്ച് സംസാരിക്കുകയായിരുന്നു. നിലവിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥി ടിഒ മോഹനനെ മറ്റി സുധാകരനെ സ്ഥാനാർത്ഥിയാക്കും. തനിക്ക് സീറ്റ് നൽകിയില്ലെങ്കിൽ പുതിയ പാർട്ടി രൂപീകരിച്ച് മത്സരിക്കാനുള്ള നീക്കവും സുധാകരൻ നടത്തിയിരുന്നു. ഇതോടെയാണ് ആന്റണി അടക്കമുള്ള നേതാക്കൾ കളത്തിലിറങ്ങിയത്.
Source link


