LATEST

സ്വതന്ത്രനാകുമോ അതോ ബിജെപിയിലേക്കോ? സുധാകരന്റെ വാർത്താസമ്മേളനം 12 മണിക്ക്, നെഞ്ചിടിപ്പിൽ കോൺഗ്രസ്


ന്യൂഡൽഹി: സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്ന് കടുത്ത അതൃപ്തിയിൽ കഴിയുന്ന കെ സുധാകരൻ ഇന്ന് 12 മണിക്ക് മാദ്ധ്യമങ്ങളെ കാണും. എഐസിസിയുടെ തീരുമാനം കടുത്ത വഞ്ചനയും അപമാനിക്കലുമാണെന്നാണ് കെ സുധാകരന്റെ വാദം. സ്വതന്ത്രനായി മത്സരിക്കാനോ എൻഡിഎയിലേക്ക് പോകുമോ എന്നാണ് ഇപ്പോൾ രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. ബിജെപി കേന്ദ്ര നേതൃത്വം സുധാകരന്റെ അടുത്ത ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചെന്നാണ് വിവരം. ഇതോടെയാണ് ബിജെപിയിലേക്കാണെന്ന അഭ്യൂഹം ശക്തമായത്.ഇന്ന് 11 മണിവരെ കാത്തിരിക്കണമെന്നും പ്രകോപിതരാകരുതെന്നും സുധാകരൻ അണികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എംപിമാർ മത്സരിക്കേണ്ടെന്ന കടുത്ത നിലപാടിൽ തന്നെയാണ് ഹൈക്കമാൻഡ്. ലോക്സഭയിൽ കോൺഗ്രസ് എംപിമാരുടെ എണ്ണം കുറയുമെന്ന ആശങ്കയാണ് ഈ നിലപാടിൽ തുടരാൻ ഹൈക്കമാൻഡിനെ പ്രേരിപ്പിക്കുന്നത്. സൂധാകരനെ മെരുക്കാൻ നേതൃത്വം പല വഴി ശ്രമിക്കുന്നുണ്ടെങ്കിലും മത്സരിക്കണമെന്ന വാശിയിലാണ് അദ്ദേഹം. സ്വതന്ത്രനായി മത്സരിക്കാനുള്ള നീക്കം വരെ സുധാകരൻ നടത്തിയേക്കാം.സുധാകരന് മാത്രമായി ഇളവ് കൊടുത്താൽ മറ്റ് എംപിമാരും ഇതേ ആവശ്യം ഉന്നയിച്ച മുന്നോട്ടുവരുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. ആറ്റിങ്ങൽ എംപി അടൂർ പ്രകാശിനും കോന്നിയിൽ മത്സരിക്കണമെന്ന ആഗ്രഹമുണ്ട്. എന്നാൽ നേതൃത്വം സീറ്റ് നിഷേധിക്കുകയായിരുന്നു. അതേസമയം, കോൺഗ്രസിലെ പ്രശ്നപരിഹാരത്തിന് ഡൽഹിയിൽ ചുറ്റിത്തിരിയുന്ന നേതാക്കൾക്ക് സ്വന്തം മണ്ഡലത്തലേക്ക് എത്തനോക്കാൻ പോലുമായിട്ടില്ല. ഇത് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ബാധിക്കാനും സാദ്ധ്യതയുണ്ട്.


Source link

Related Articles

Back to top button