LATEST

സ്‌ഫോടനം വിഷുവിന് പടക്കം നിർമിക്കുന്നതിനിടെ; മൃതദേഹം ചിന്നിച്ചിതറിയ നിലയിലെന്ന് നാട്ടുകാർ


കോഴിക്കോട്: കുന്ദമംഗലത്തെ വീട്ടിലുണ്ടായ സ്‌ഫോടനത്തിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിഷു ആഘോഷത്തിനായി പടക്കം നിർമിക്കുന്നതിനിടെയാണ് അപകടമെന്നാണ് വിവരം. നാല് മാസം മുമ്പാണ് വിഷ്‌ണു എന്നയാൾ ഈ വീട് വാടകയ്‌ക്കെടുത്ത് താമസം തുടങ്ങിയത്. സ്‌ഫോടനത്തിൽ മരിച്ചതിൽ ഒരാൾ വിഷ്‌ണുവിന്റെ അനുജൻ രാഹുലും(27) മറ്റേയാൾ ഭാര്യാ സഹോദരൻ രാഹുലുമാണ് (26). ഇവരുടെ ശരീരം ചിതറിത്തെറിച്ച നിലയിലായിരുന്നു. സ്‌ഫോടനത്തിൽ വിഷ്‌ണുവിനും ഭാര്യ സിനിക്കും ഇവരുടെ സുഹൃത്ത് ഹിജിത്തിനും പരിക്കേറ്റിട്ടുണ്ട്. മൂന്നുപേരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.


Source link

Back to top button