സ്പായിലെ ഹൃദയവതി ഗാനത്തിൽ വിനീത് തട്ടിലും രാധികയും

എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ‘സ്പാ” എന്ന ചിത്രത്തിൽ ഹൃദയവതി പ്രണയവതി എന്നു തുടങ്ങുന്ന ആദ്യ ഗാനം പുറത്തിറങ്ങി. വിനീത് തട്ടിലും രാധിക രാധാകൃഷ്ണനുമാണ് ഗാനരംഗത്ത് . ചിത്രത്തിലെ പ്രണയത്തിന്റെ വൈകാരിക തലങ്ങൾ പ്രകടമാക്കുന്നതാണ് പാട്ട്. ഒരിടവേളയ്ക്കു ശേഷം മിൻമിനിയും മധുബാലകൃഷ്ണനും ചേർന്നാണ് ആലാപനം. എൺപതുകളിലെ ചിത്രങ്ങളിലെ പാട്ടുകളെ ഓർമ്മിപ്പിക്കുന്ന വിധമാണ് പാട്ട് പുറത്തിങ്ങിയത്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ഇഷാൻ ഛബ്ര സംഗീതം ഒരുക്കി.
ഫെബ്രുവരി പന്ത്രണ്ടിന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, പ്രശാന്ത് അലക്സാണ്ടർ,മേജർ രവി,വിജയ് മേനോൻ, ദിനേശ് പ്രഭാകർ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ്,ജോജി കെ ജോൺ,സജിമോൻ പാറയിൽ,എബി, ഫെബി,മാസ്ക് മാൻ, ശ്രുതി മേനോൻ, ശ്രീജ ദാസ്, പൂജിത മേനോൻ, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട്, നീന കുറുപ്പ്,മേഘ തോമസ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
സ്പാ സെന്ററും അവിടെ വരുന്ന വിവിധ സ്വഭാവക്കായ ആൾക്കാരും അവരെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളും വളരെ രസകരമായി ഹാസ്യരൂപത്തിൽ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ടാഗ് ലൈൻ ”രഹസ്യങ്ങൾ രഹസ്യങ്ങളാണ് ചില കാരണങ്ങളാൽ ” എന്നാണ്. സ്പാറയിൽ ക്രിയേഷൻസ്,സഞ്ജു .ജെ ഫിലിംസ് എന്നീ ബാനറിൽ സ്പാറയിൽ , സഞ്ജു .ജെ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിർവഹിക്കുന്നു. പി. .ആർ .ഒ- എ. എസ്. ദിനേശ്.
Source link



