test del 5 copy of del 3
‘സ്ഥാനാർഥിയാകണമെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല, ആരും എന്നെ വിളിച്ചിട്ടുമില്ല; എല്ലായിടത്തും ഉമ്മൻ ചാണ്ടി’

കോട്ടയം∙ 10 വർഷത്തെ ദുർഭരണത്തിന് ഈ തിരഞ്ഞെടുപ്പോടെ അവസാനമാകുമെന്നും കേരളത്തിൽ യുഡിഎഫ് തരംഗമാണെന്നും ഉമ്മന്ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ. എവിടെ പോയാലും ഉമ്മൻചാണ്ടി എന്ന വികാരമാണുള്ളതെന്നും പറ്റുന്നപോലെ അദ്ദേഹത്തിന്റെ വിടവ് നികത്താനാണ് എല്ലായിടങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നതെന്നും മറിയ പറഞ്ഞു. ഭർത്താവ് എൻഡിഎ സ്ഥാനാർഥിയായത് അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമാണെന്നും കേരളത്തിൽ ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും മറിയ മനോരമ ഓൺലൈനിനോട് പറഞ്ഞു. ∙ പ്രചാരണത്തിന്റെ ഭാഗമായി പല മണ്ഡലങ്ങളിലും മറിയ പോയിട്ടുണ്ട്. ജനങ്ങൾക്കിടയിൽ നിന്ന് വലിയ സ്വീകാര്യത കിട്ടുന്നുണ്ടോ? മറിയ ഉമ്മൻ ആയിട്ടല്ല, ഉമ്മൻ ചാണ്ടിയുടെ മകൾ എന്ന നിലയിലാണ് എന്നെ എല്ലാവരും വിളിക്കുന്നത്. ഉമ്മൻചാണ്ടി ഈ തിരഞ്ഞെടുപ്പിൽ ഇല്ലാത്തതുകൊണ്ടാണ് എന്നെത്തേടി ആ വിളി എത്തിയത്. അപ്പയുണ്ടായിരുന്നപ്പോൾ അപ്പയായിരുന്നു 140 മണ്ഡലങ്ങളിലും പോകുന്നത്. അന്ന് ആരും ഞങ്ങളെ വിളിക്കാറൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ എവിടടെയും അങ്ങനെ പ്രചാരണത്തിന് പോയിട്ടില്ല. അന്നൊക്കെ പുതുപ്പള്ളിയിൽ മാത്രമാണ് പ്രചാരത്തിന് ഇറങ്ങിയിരുന്നത്. ചാണ്ടി പക്ഷേ, പലയിടത്തും പ്രചാരണത്തിന് പോയിട്ടുണ്ട്. എന്നാൽ ഉമ്മൻചാണ്ടിയുടെ വിടവ് നികത്താൻ ഞങ്ങൾക്കാർക്കും ആകില്ല. ∙ പ്രചാരണത്തിന് തുടക്കം കുറിച്ചത് പത്തനാപുരത്ത് നിന്നാണ്. അവിടെ ഗണേഷ് കുമാറാണ് എൽഡിഎഫ് സ്ഥാനാർഥി. അദ്ദേഹം ഉമ്മൻചാണ്ടിക്കെതിരെ വലിയ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. അതുകൊണ്ടാണോ പ്രചാരണത്തിന് പത്തനാപുരം തന്നെ ആദ്യം തിരഞ്ഞെടുത്തത്? അങ്ങനെ പ്രത്യേക തീരുമാനം വച്ചൊന്നുമല്ല പത്തനാപുരത്ത് പോയത്. അവിടെ യുഡിഎഫ് സ്ഥാനാർഥി ജ്യോതികുമാർ ചാമക്കാലയാണ്. അദ്ദേഹം കഴിഞ്ഞ 5 വർഷമായി പത്തനാപുരത്തുണ്ട്. അവിടെ തന്നെ നിന്ന് അവിടുത്തെ ജനങ്ങൾക്ക് വേണ്ടി വർഷങ്ങളായി പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ട് അദ്ദേഹത്തിനെ പിന്തുണയ്ക്കണമെന്ന് തോന്നി. അങ്ങനെയാണ് ആദ്യം അങ്ങോട്ട് തന്നെ പോയത്. ഉമ്മൻചാണ്ടിക്കെതിരായ ഗണേഷിന്റെ ആരോപണത്തിലൊന്നും ഇപ്പോൾ ആരോടും മറുപടി പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. പക്ഷേ എല്ലാ ആരോപണങ്ങളോടുമുള്ള മറുപടിയായിരിക്കും ഈ തിരഞ്ഞെടുപ്പ്ഫലം.
Source link


