test del 1

സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ഡി.എം.കെ; കനിമൊഴിക്ക് സീറ്റില്ല, ഉദയനിധി ചെപ്പോക്കിൽ

കോവളം സതീഷ്‌കുമാർ | Sunday 29 March, 2026 | 12:55 AM

ചെന്നൈ: തമിഴ്നാട്ടിൽ സ്ഥാനാർത്ഥികളുടെ ആദ്യ ഘട്ടപട്ടിക പുറത്തിറങ്ങി ഡി.എം.കെ. ഡി.എം.കെ നയിക്കുന്ന മുന്നണിയിൽ മറ്റ് പാർട്ടികൾക്ക് നൽകിയ സീറ്റുകളുടെ എണ്ണം സംബന്ധിച്ച വിവരങ്ങളും പാർട്ടി പ്രസിഡന്റും മുഖ്യമന്ത്രിയുമായ എം.കെ.സ്റ്രാലിൻ പ്രഖ്യാപിച്ചു. സ്റ്റാലിന്റെ സഹോദരിയും പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും തൂത്തുക്കുടി എം.പിയുമായ കെ.കനിമൊഴിക്ക് സീറ്റില്ല. കനിമൊഴിക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാൻ സീറ്റ് നൽകണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു. മകൻ ഉദയനിധി സ്റ്റാലിനെ പിൻഗാമായാക്കാൻ വേണ്ടിയാണ് സ്റ്റാലിൻ കനിമൊഴിയെ അവഗണിക്കുന്നതെന്ന് നാം തമിഴർ കക്ഷി നേതാവ് സീമാൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഏപ്രിൽ 23 ന് ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കും.

സ്റ്റാലിൻ കൊളത്തൂരിൽ തന്നെ

കോയമ്പത്തൂരിൽ സെന്തിൽ

തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിൽ 164 എണ്ണത്തിൽ ‌ഡി.എം.കെയും മറ്റിടങ്ങളിൽ ഘടകകക്ഷികളുമാണ് മത്സരിക്കുന്നത്.

സ്റ്റാലിൻ കൊളത്തൂരിൽ നിന്നും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ചെപ്പോക്ക്-തിരുവള്ളിക്കേനിയിൽ നിന്നും വീണ്ടും ജനവിധി തേടും. മന്ത്രി സെന്തിൽ ബാലാജി കരൂർ വിട്ട് കോയമ്പത്തൂർ സൗത്തിലാണ് മത്സരിക്കുക. കരൂർ സുരക്ഷിത മണ്ഡലം അല്ലെന്ന സൂചന കിട്ടിയതിനെ തുടർന്നാണ് സെന്തിർ അവിടം വിട്ടതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.അണ്ണാ ഡി.എം.കെയിൽ ഡി.എം.കെയിൽ എത്തിയ മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവം ബോഡിനായ്ക്കനൂരിൽ മത്സരിക്കും. ഒ.പി.എസിന്റെ അനുയായികളായ പോൾ മനോജ് പാണ്ഡ്യൻ, ആർ വൈത്തിലിംഗം എന്നിവർക്കും സീറ്റുണ്ട്.

60 കന്നി

സ്ഥാനാർത്ഥികൾ

കന്നി സ്ഥാനാർത്ഥികൾ- 60

വനിതകൾ- 18

അഭിഭാഷകർ- 29

എൻജിനീയർമാർ- 17

ഡോക്ടർമാർ- 15

പി.എച്ച്.ഡി നേടിയവർ- 7

ക്ഷമയോടെ ചർച്ച നടത്തി

സീറ്റ് വിഭജനത്തിന് കാലാതാസമുണ്ടായത് ‘ക്ഷമയോടെ ചർച്ചകൾ’ നടത്താൻ സമയമെടുത്തത് കൊണ്ടാണെന്ന് സ്റ്റാലിൻ. പ്രധാന ഘടകകക്ഷിയായ കോൺഗ്രസ് 28 സീറ്റുകളാലാണ് മത്സരിക്കുന്നത്.

ഡി.എം.ഡി.കെ – 10

വി.സി.കെ-8

സി.പി.ഐ – 5

സി.പി.എം- 5

എം.ഡി.എം.കെ -4

മുസ്ലീം ലീഗ്- 2

മനിതനായ മക്കൾ കച്ചി 2

കൊങ്ങുനാട് മക്കൾ നാഷണൽ പാർട്ടി- 2

മനിതനായ ജനകായ കച്ചി- 1

എസ്.ടി.ബി.ഐ 1

മുകുളത്തൂർ പുലിപ്പടി- 1

തമിഴ് ദേശം കച്ചി- 1


Source link

Back to top button