LATEST

‘സ്ഥാനാർത്ഥിക്ക്  ഒരു  വോട്ടുപോലും  നഷ്ടമാകാൻ  പാടില്ല’; അഞ്ജലി  പി  വി മാറ്റി  അഞ്ജലി നായർ  ആക്കാൻ കോടതി നി‌ർദേശം


കൊച്ചി: ബാലറ്റിലെയും വോട്ടിംഗ് യന്ത്രത്തിലെയും പേര് മാറ്റണമെന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറ മണ്ഡലത്തിലെ ട്വന്റി20 സ്ഥാനാർത്ഥി നടി അഞ്ജലി നായർ നൽകിയ ഹ‌ർജി പരിഗണിച്ച് ഹൈക്കോടതി. ബാലറ്റിലും വോട്ടിംഗ് യന്ത്രത്തിലും അഞ്ജലി പി വി എന്നാണ് പേര് നൽകിയിരിക്കുന്നതെന്നും ഇതിന് പകരം വോട്ടർ‌മാർക്ക് പരിചിതമായ അഞ്ജലി നായർ എന്നാക്കിമാറ്റണമെന്നുമായിരുന്നു നടിയുടെ ആവശ്യം. ഇത് പരിഗണിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ജില്ലാ വരണാധികാരിക്കാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ നി‌ർദേശം നൽകിയത്. ശനിയാഴ്‌ച വരണാധികാരിക്ക് മുമ്പാകെ ഹാജരാകാനും കോടതി അഞ്ജലിയോട് നിർദേശിച്ചിട്ടുണ്ട്. സ്ഥാനാർത്ഥി അവർ അറിയപ്പെടുന്ന പേരിൽ മത്സരിക്കുന്നതല്ലേ ജനാധിപത്യമെന്ന് കോടതി ചോദിച്ചു. മനസിലാക്കാൻ പറ്റാത്തതുകൊണ്ട് സ്ഥാനാർത്ഥിക്ക് ഒരു വോട്ടുപോലും നഷ്ടമാകാൻ പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.


Source link

Back to top button