LATEST

അമ്പലപ്പുഴയിൽ നോ കൺഫ്യൂഷൻ, വിജയത്തിൽ ഒരു സംശയവുമില്ലെന്ന് എച്ച് സലാം


ആലപ്പുഴ: മുതിർന്ന സി.പി.എം നേതാവും മുൻമന്ത്രിയുമായിരുന്ന ജി. സുധാകരൻ പാർട്ടി വിട്ട് യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച അമ്പലപ്പുഴ, നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ്. അമ്പലപ്പുഴ സീറ്റ് കൈവിട്ട് പോകുമോ എന്ന ആശങ്കയിലാണ് സി.പി.എം എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ജി,​ സുധാകരനെതിരെ വിജയം അത്ര എളുപ്പമല്ലെന്നാണ് പാർട്ടിയുടെ ബൂത്തുതല അവലോകനത്തിൽ ഉണ്ടായത്. ഇപ്പോഴിതാ വിജയത്തിൽ ഒരു സംശയവുമില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി എച്ച്. സലാം എം.എൽ.എ. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് വിജയത്തെ സംബന്ധിച്ച് ഒരു ആശങ്കയുമില്ലെന്ന് സലാം പറഞ്ഞത്. എൽ.ഡി.എഫ് 62000ത്തിലധികം വോട്ടുകൾ നേടുമെന്ന് സലാം അവകാശപ്പെടുന്നു. എല്ലാ ജാതിമത വിഭാഗങ്ങളിൽ പെട്ടവരും ഇടതുപക്ഷത്തിന് പുറത്തുള്ളവരും തനിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജി. സുധാകരന് ലഭിക്കുന്ന ബി,​ജെ.പി വോട്ടുകളുടെ അളവനുസരിച്ചായിരിക്കും ഭൂരിപക്ഷം മാറുന്നത്. ബി.ജെ.പി വോട്ടുകൾ യു.ഡി.എഫിലേക്ക് മറിഞ്ഞാൽ ഭൂരിപക്ഷം 5000 ആയിരിക്കുമെന്നും ബി.ജെ.പി 20000ത്തിൽ അധികം വോട്ട് പിടിച്ചാൽ ഭൂരിപക്ഷം 10000 കടക്കുമെന്നും സലാം വ്യക്തമാക്കുന്നു.


Source link

Back to top button