LATEST

സ്ട്രോംഗ് റൂമിന്റെ വാതിൽ പൂട്ടുന്നതിൽ തർക്കം; കോട്ടയത്ത് ഉദ്യോഗസ്ഥർക്കുനേരെ തോക്കുചൂണ്ടി സിഐഎസ്‌എഫ്


കോട്ടയം: വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്‌ട്രോംഗ് റൂമിന്റെ വാതിൽ സുരക്ഷാച്ചട്ടങ്ങൾ പാലിച്ച് പൂട്ടുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ തമ്മിൽ തർക്കം. കോട്ടയം വൈക്കം മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ച കോട്ടയം ബസേലിയോസ് കോളേജിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പഴയ ചട്ടങ്ങൾ പ്രകാരം വാതിൽ പൂട്ടുന്നതിനെ കേന്ദ്ര നിരീക്ഷകൻ എതിർത്തതാണ് തർക്കത്തിന് കാരണമായത്. ഏറ്റുമാനൂർ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങൾ കോട്ടയം എംസി സെമിനാരി സ്‌കൂളിലും വൈക്കത്തേത് ബസേലിയോസ് കോളേജിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. സ്‌ട്രോംഗ് റൂമുകൾ പൂട്ടിയതിനുശേഷം കേന്ദ്ര നിരീക്ഷകൻ രഞ്ജൻ കുമാർ സിൻഹയുടെ നിർദേശപ്രകാരം താക്കോൽ താഴിനൊപ്പംതന്നെ ചേർന്ന് അവിടെതന്നെ സീൽ ചെയ്തുവച്ചതാണ് തർക്കത്തിന് കാരണമായത്.


Source link

Back to top button