NATIIONAL
സ്ക്രീനിൽ മിന്നിമറഞ്ഞ ആ സുന്ദരിയെ ‘കണ്ടുപിടിച്ച്’ ആരാധകർ; പഞ്ചാബ് കിങ്സ് സൂപ്പർ താരത്തിന്റെ കാമുകി?– വിഡിയോ

ചെന്നൈ ∙ ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സും പഞ്ചാബ് കിങ്സും തമ്മിൽ വെള്ളിയാഴ്ച നടന്ന മത്സരത്തിനിടെ സ്ക്രീനിൽ മിന്നിമറഞ്ഞ സുന്ദരിയെ തേടി സൈബർ ലോകം. മത്സരത്തിനിടെ ക്യാമറ അൽപനേരം കാണികൾക്കിടയിലേക്ക് തിരിഞ്ഞപ്പോഴാണ് പഞ്ചാബ് കിങ്സിനു വേണ്ടി ആവേശത്തോടെ ആർപ്പുവിളിക്കുന്ന ഒരു യുവതി സ്ക്രീനിൽ തെളിഞ്ഞത്. നിമിഷങ്ങൾക്കുള്ളിൽ യുവതി സമൂഹമാധ്യമങ്ങളിൽ വൈറലായി. ആളുകൾ ക്ലിപ്പുകൾ പങ്കിടാനും സ്ക്രീൻഷോട്ടുകൾ സൂം ചെയ്യാനും തുടങ്ങി. ആരാണ് ഈ യുവതിയെന്നും ചർച്ച തുടങ്ങുകയും വൈകാതെ തന്നെ ഒരു പേര് പ്രചരിക്കുകയും ചെയ്തു: കശ്മീര പർദേശി.ആരാണ് കശ്മീര പർദേശി? സിനിമയിൽ അത്ര പുതുമുഖമല്ല കശ്മീർ പർദേശി. വിവിധ ഭാഷാ ചിത്രങ്ങളിലായി തന്റെ കരിയർ പതുക്കെ കെട്ടിപ്പടുക്കുകയാണ് താരം. 2018ൽ ‘നർത്തനശാല’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കശ്മീര സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തൊട്ടുപിന്നാലെ ‘സിവപ്പ് മഞ്ഞൾ പച്ചൈ’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്കും കടന്നു. ‘മിഷൻ മംഗൾ’ എന്ന ചിത്രത്തിലും അഭിനയിച്ചു. 2023ൽ പുറത്തിറങ്ങിയ വെബ് സീരിസായ ‘ദി ഫ്രീലാൻസറി’ലും കശ്മീരയുണ്ട്.Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/@Snehalsays_03ൽ നിന്ന് എടുത്തതാണ്.
Source link


