LATEST

ഡോക്ടർ വന്ദനാ ദാസ് വധക്കേസ്: വിധി ഈ മാസം 17ന്, അന്തിമ വാദം പൂർത്തിയായി


കൊല്ലം: കോളിളക്കം സൃഷ്ടിച്ച ഡോ. വന്ദനാ ദാസ് വധക്കേസിൽ ഈ മാസം 17ന് കോടതി വിധിപറയും. കേസിന്റെ അന്തിമവാദം പൂർത്തിയായി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധിപറയുക. കേസിൽ പൊലീസ് ഉദ്യോഗസ്ഥർ, ഫോറൻസിക് വിദഗ്ദ്ധർ, ചികിത്സിച്ച ഡോക്ടർമാർ തുടങ്ങി എഴുപതിലധികം സാക്ഷികളെയാണ് വിസ്തരിച്ചത്. 22 തൊണ്ടിമുതലുകളും 207 രേഖകളും ഹാജരാക്കുകയും ചെയ്തു.സംസ്ഥാനത്ത് ആദ്യമായി ഒരു ഡോക്ടർ ആശുപത്രിയിൽ കൊല്ലപ്പെട്ട സംഭവമാണ് ഡോ. വന്ദനാദാസിന്റെ നിഷ്ഠൂര കൊലപാതകം.


Source link

Back to top button