സൂക്ഷിച്ചുവരണം, കലൂരിൽ ഇന്ന് കളിയുണ്ട് !

കേരള ബ്ളാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിനോട്, 7.30 pm മുതൽ സോണി സ്പോർട്സിൽ ലൈവ്കൊച്ചി : കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്ന് കേരള ബ്ളാസ്റ്റേഴ്സും ചെന്നൈയിൻ എഫ്.സിയും തമ്മിലുള്ള ഐ.എസ്.എൽ മത്സരം കാണാനെത്തുന്ന ആരാധകരുടെ ശ്രദ്ധയ്ക്ക്, ഗേറ്റും മറ്റും പൊളിഞ്ഞ് പുറത്ത് വീഴാതിരിക്കാൻ ശ്രദ്ധിച്ചുവരണം. ഇന്നലെ സ്റ്റേഡിയത്തിന്റെ ഗേറ്റ് തകർന്നുവീണ് തലനാരിഴയ്ക്ക് വലിയ അപകടം ഒഴിവായിരുന്നു. ഈ പശ്ചാത്തലത്തിലും ഇന്ന് നിശ്ചയിച്ചിരിക്കുന്ന മത്സരത്തിൽ മാറ്റമില്ലെന്നാണ് ബ്ളാസ്റ്റേഴ്സ് അധികൃതർ അറിയിച്ചിരിക്കുന്നത്.
സീസണിലെ ആദ്യമൂന്ന് മത്സരങ്ങളിലും ജയിക്കാൻ കഴിയാതിരുന്ന ബ്ളാസ്റ്റേഴ്സിന്റെ മൂന്നാം ഹോം മാച്ചാണിത്. ആദ്യ മത്സരത്തിൽ കൊൽക്കത്തയിൽ വച്ച് മോഹൻ ബഗാനോട് 2-0ത്തിന് തോറ്റ ബ്ളാസ്റ്റേഴ്സ് അടുത്ത രണ്ട് മത്സരങ്ങളിലും കൊച്ചിയിൽ വച്ചാണ് തോറ്റത്. മുംബയ് സിറ്റിയോട് 1-0ത്തിനും ഇന്റർ കാശിയോട് 2-1നുമായിരുന്നു തോൽവികൾ.
Source link



