LATEST

കെ. സുധാകരൻ കരുത്തനായ കോൺഗ്രസുകാരൻ: ചെന്നിത്തല


ഹരിപ്പാട്: കെ. സുധാകരൻ അടിമുടി കരുത്തനായ കോൺഗ്രസുകാരനാണെന്നും പാർട്ടിയുടെ നേതൃനിരയിൽ ഉണ്ടാകുമെന്നും അദ്ദേഹത്തിന് ഒരു പ്രശ്നവുമില്ലെന്നും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. സുധാകരന്റെ കാര്യത്തിൽ ഒരു ഡീലുമില്ല. സുധാകരന് കോൺഗ്രസിനോടുള്ള പ്രതിബദ്ധത എനിക്ക് അറിയാം. ജി. സുധാകരന് യു.ഡി.എഫ് പിന്തുണ നൽകും. ഒദ്യോഗികമായി യു.ഡി.എഫ് നേതൃത്വം പ്രഖ്യാപിക്കും. ജി. സുധാകരൻ വ്യക്തതയുള്ള നേതാവും നിലപാടുള്ള വ്യക്‌തിയുമാണ്. ഇത്രയും പാരമ്പര്യമുള്ള ജി.സുധാകരനെ സി.പി.എം കറിവേപ്പിലയാക്കി. ബ്രാഞ്ച് കമ്മിറ്റിക്ക് താഴെ കമ്മിറ്റി ഉണ്ടായിരുന്നെങ്കിൽ അവിടേക്ക് തരംതാഴ്ത്തുമായിരുന്നു. കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉൾപ്പെടെ യു.ഡി.എഫ് പ്രഖ്യാപിച്ച എല്ലാ വാഗ്ദാനങ്ങും പാലിക്കും.


Source link

Back to top button