LATEST

സുധാകരന്റെ പരാമർശത്തിൽ കുരുങ്ങി കോൺഗ്രസും ബിജെപിയും; പൊട്ടിക്കുന്നത് ഉണ്ടയില്ലാ വെടിയെന്ന് ബിജെപി


ആലപ്പുഴ: തനിക്ക് 5,000 ബിജെപി വോട്ടുകൾ ലഭിക്കുമെന്ന അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി സുധാകരന്റെ വെളിപ്പെടുത്തലിൽ കുരുങ്ങി കോൺഗ്രസും ബിജെപിയും. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഉദ്ഘാടനം ചെയ്ത കൺവെൻഷനിൽ സുധാകരൻ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.സംസ്ഥാനമൊട്ടാകെ സിപിഎം-ബിജെപി രഹസ്യ ധാരണയുണ്ടെന്ന് കോൺഗ്രസ് പ്രചരിപ്പിക്കുന്നതിനിടെയാണ് സ്വന്തം സ്ഥാനാർത്ഥി തന്നെ ബിജെപി വോട്ടുകളിൽ പ്രതീക്ഷ വയ്ക്കുന്ന രീതിയിലുള്ള പരമാർശങ്ങൾ ഉയർത്തി പാർട്ടിക്ക് വലിയ തലവേദന സൃഷ്ടിച്ചിരിക്കുന്നത്. ആർഎസ്എസുകാരല്ല മറിച്ച് തന്റെ വ്യക്തിപ്രഭാവം കണ്ട് വോട്ട് ചെയ്യുന്ന സാധാരണ ബിജെപി പ്രവർത്തകരെയാണ് താൻ ഉദ്ദേശിച്ചതെന്ന് പിന്നീട് സുധാകരൻ തിരുത്തിയെങ്കിലും വിവാദം തണുത്തിട്ടില്ല.വ്യക്തിപരമായ മികവ് നോക്കി വോട്ട് ചെയ്യുന്നവർ എല്ലാ പാർട്ടിയിലുമുണ്ടെന്നും അത്തരക്കാരുടെ വോട്ടാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ജി സുധാകരൻ പറഞ്ഞു. അതേസമയം, നിലവിലെ എംഎൽഎ എച്ച് സലാം സുധാകരന്റെ പ്രസ്താവനയെ യുഡിഎഫ്-ബിജെപി കൂട്ടുക്കെട്ടിന്റെ തെളിവായിട്ടാണ് ഉയർത്തിക്കാട്ടുന്നത്.


Source link

Back to top button