LATEST

സീസണായതോടെ കേരളത്തിൽ കൂണുപോലെ പൊട്ടിമുളയ്ക്കുന്നു,​ ലാഭമുണ്ടാക്കുന്നത് ജനങ്ങളെ പറ്റിച്ച്


കൊച്ചി: ചൂടുകാല വിപണി ലക്ഷ്യമിട്ട് നഗരത്തിലെ കടകളിൽ വ്യാജ ശീതളപാനീയങ്ങൾ നിറയുന്നു. പ്രമുഖ ബ്രാൻഡ് ഉത്പന്നങ്ങളുടെ തനിപ്പകർപ്പാണിവയ്ക്ക്. ഗുണനിലവാരം തീരെയില്ല. ഇത്തരം പാനീയങ്ങൾ ഉണ്ടാക്കിയേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ ഗൗരവമുള്ളതായതിനാൽ വ്യാപക പരിശോധനയ്ക്ക് ഒരുങ്ങുകയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്. കഴിഞ്ഞ വർഷം പെരുവന്താനത്ത് ശീതളപാനീയം കുടിച്ച വിദ്യാർത്ഥിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായ സാഹചര്യം കൂടി കണക്കിലെടുത്താണ് നടപടി. 10 രൂപ മുതൽ 35 രൂപ വരെയുള്ള നിരക്കിലാണ് ഇവയുടെ വില്പന. കുപ്പിയൊന്നിന് ഉയർന്ന കമ്മീഷൻ ലഭിക്കുന്നതിനാൽ കടയുടമകൾക്കും ഇത്തരം പാനീയങ്ങളോടാണ് താത്പര്യം. ജ്യൂസിനും മറ്റ് ശീതളപാനീയങ്ങൾക്കും ആവശ്യക്കാരേറിയ സാഹചര്യം മുതലെടുത്ത് നിലവാരമില്ലാത്ത പാനീയങ്ങൾ പലയിടത്തും വിറ്റഴിക്കുന്നത്.


Source link

Back to top button