സീറ്റ് കിട്ടിയില്ല; അലോഷ്യസ് സേവ്യറിനും അതൃപ്തി; കെഎസ്യു സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കും

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ രാജിവച്ചേക്കുമെന്ന് റിപ്പോർട്ട്. ഇടുക്കി, പൂഞ്ഞാർ സീറ്റുകളിലേക്ക് അലോഷ്യസ് സേവ്യറിനെ പരിഗണിച്ചിരുന്നു. എന്നാൽ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയിൽ പേര് ഉൾപ്പെട്ടിരുന്നില്ല. പൂഞ്ഞാറിലെങ്കിലും അലോഷ്യസ് സീറ്റ് പ്രതീക്ഷിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് രാജി.അലോഷ്യസിനായുള്ള പ്രചാരണ തയ്യാറെടുപ്പുകൾ കെഎസ്യു സംസ്ഥാന കമ്മിറ്റി ആരംഭിച്ചിരുന്നു. സീറ്റ് ലഭിക്കാത്തതിൽ അലോഷ്യസ് കടുത്ത അതൃപ്തിയിലാണ്. രാജിക്കത്ത് ഉടൻ തന്നെ എൻഎസ്യു അഖിലേന്ത്യ പ്രസിഡന്റിന് കൈമാറാനാണ് നീക്കം. യുവാക്കളെ അടക്കം പരിഗണിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് അലോഷ്യസിന്റെ രാജി.അതേസമയം, പൂഞ്ഞാറിൽ അലോഷ്യസ് സേവ്യറിനെ പരിഗണിക്കുന്നെന്ന സൂചന പുറത്തുവന്നതിന് പിന്നാലെ മണ്ഡലത്തിൽ പ്രതിഷേധം ഉയർന്നിരുന്നു. അലോഷ്യസിനെ ‘കെട്ടിയിറക്കിയ സ്ഥാനാർത്ഥി’ എന്ന പോസ്റ്റർ പതിച്ചാണ് പ്രതിഷേധിച്ചത്. പ്രാദേശിക കോൺഗ്രസ് നേതൃത്വമാണ് പ്രതിഷേധത്തിന് പിന്നിൽ.
Source link

