LATEST

സി.സി.മുകുന്ദൻ വർഗവഞ്ചകൻ: ബിനോയ് വിശ്വം


തൃശൂർ: കൂട് വിട്ട് കൂടു മാറിയ സി.സി.മുകുന്ദൻ വർഗവഞ്ചകനെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. മുകുന്ദന്റെ വർഗപാരമ്പര്യത്തെയും, വന്ന വഴിയെയും മാനിച്ചത് കൊണ്ടാണ് കമ്യൂണിസ്റ്റ് പാർട്ടി അദ്ദേഹത്തെ എം.എൽ.എയാക്കിയത്. കളം വിട്ട് മാറുന്നയാളെ വർഗവഞ്ചകനെന്ന് വിളിക്കും.
മുകുന്ദൻ ആദ്യം പോയത് കോൺഗ്രസിലേക്കാണ്. ഡൽഹി വരെ പോയിട്ടും കോൺഗ്രസ് പുറം കാല് കൊണ്ട് തട്ടിത്തെറിപ്പിച്ചു. പിന്നെ നേരെ ബി.ജെ.പിയിലേക്ക് പോയി. വർഗവഞ്ചകർക്ക് കമ്യൂണിസ്റ്റ് പാർട്ടിക്കകത്ത് ഒരു സ്ഥാനവുമില്ല, മാപ്പുമില്ല. പ്രലോഭനത്തിനോ പണത്തിനോ വഴങ്ങുന്നയാൾ പറയുന്ന യാതൊരു വാക്കിനും മറുപടിയില്ല.ആർ.എസ്.എസ് നയിക്കുന്ന ബി.ജെ.പിയും എൽ.ഡി.എഫും തമ്മിൽ ഡീൽ ഉണ്ടാകണമെങ്കിൽ സൂര്യൻ പടിഞ്ഞാറ് ഉദിക്കണം.. കോൺഗ്രസിലെ പ്രശ്‌നങ്ങൾ മൂടി വയ്ക്കാനാണ് ഡീൽ ആരോപണം. ന്യൂനപക്ഷ വോട്ട് എൽ.ഡി.എഫിൽ നിന്നും അകറ്റുകയാണ് ലക്ഷ്യം. യഥാർത്ഥ ഡീൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ്. . 91ൽ വടകരയിലും ബേപ്പൂരിലും ഉണ്ടായിരുന്നു. കെ.ജി. മാരാരുടെ ആത്മകഥയിലും ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്.ഒരിക്കലും യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടില്ല. ഇടതു സർക്കാർ മൂന്നാമതും അധികാരത്തിൽ വരും. കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ ഇപ്പോൾ തന്നെ നാലു പേരുണ്ട്. എല്ലാ മതങ്ങളിലുമുള്ള യഥാർത്ഥ വിശ്വാസികളുമായി എൽ.ഡി.എഫിന് ഐക്യവും സഖ്യവുമുണ്ട്. ഈ സമരത്തിൽ തങ്ങൾ അവരെ കാണുന്നത് ബന്ധുക്കളായാണ്. മതഭ്രാന്ത് പറയുന്നവരെ കൂടെക്കൂട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.,


Source link

Back to top button