‘സിലിണ്ടർ കാണാനില്ല, നരേന്ദ്രമോദി ഒളിപ്പിച്ചു’; പാർലമെന്റിന് മുന്നിൽ പ്രതിഷേധവുമായി ഇന്ത്യ സഖ്യം

ന്യൂഡൽഹി: രാജ്യത്തെ പാചകവാതക പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിനെതിരെ പാർലമെന്റിൽ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ സഖ്യം. പാർലമെന്റിന് മുന്നിൽ അടുപ്പുകൂട്ടി സമരം ചെയ്താണ് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചത്. സിലിണ്ടറുകളുടെ ലഭ്യതക്കുറവ് സാധാരണക്കാരെ വലയ്ക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ വീഴ്ചകൾക്കെതിരെ പ്രതിപക്ഷം സഭയ്ക്ക് പുറത്ത് സമരം ചെയ്തത്.കേന്ദ്രസർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെയുള്ള മുദ്രാവാക്യങ്ങളും പ്രതിഷേധക്കാർ ഉയർത്തി. സിലിണ്ടർ കാണാനില്ലെന്നും നരേന്ദ്രമോദി അത് ഒളിപ്പിച്ച് വച്ചിരിക്കുകയാണെന്നും ആരോപിച്ചായിരുന്നു ഇന്ത്യ സഖ്യം മുദ്രാവാക്യം വിളിച്ചത്. പാചകവാതക വിതരണത്തിലെ തടസവും ക്ഷാമവും ജനജീവിതം ബുദ്ധിമുട്ടിലാഴ്ത്തുന്നുവെന്നും ഇതിന് സർക്കാർ അടിയന്തരമായി മറുപടി പറയണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
Source link


