സാധാരണക്കാർക്ക് തിരിച്ചടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വദ്ധിച്ചു, ഇന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: രാജ്യത്ത് ഗാര്‍ഹിക പാചവാതക സിലിണ്ടറിന് വിലകൂട്ടി. 14.2 കിലോഗ്രാം സിലിണ്ടറിന് 60 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ സിലിണ്ടറിന് 913 രൂപയായി. പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. വാണിജ്യ പാചകവാതകത്തിനും വില കൂടിയിട്ടുണ്ട്. 19 കിലോ സിലിണ്ടറിന് 115 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,883 രൂപയായി ഉയര്‍ന്നു. കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടറിന് 920 രൂപയാകും. മുംബയ് 912.50,1835 രൂപ, കൊൽക്കത്ത 939, 1990 രൂപ, ചെന്നൈ 928.50 ,2043.50 രൂപ.പശ്ചിമേഷ്യയില്‍ യുദ്ധഭീതി തുടരുന്നത് ക്രൂഡ് ഓയില്‍ വിലയെയും ഊര്‍ജ ഇറക്കുമതിയെയും ബാധിച്ചതാണ് വിലവര്‍ദ്ധനവിന് കാരണമെന്നാണ് എണ്ണക്കമ്പനികളുടെ വാദം. വാണിജ്യ സിലിണ്ടറിന് വില വര്‍ദ്ധിച്ചത് ഹോട്ടല്‍ മേഖലയ്ക്കും വ്യവസായ സംരഭകര്‍ക്കും കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.അതേസമയം, യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നിലവില്‍ ഇന്ധനക്ഷാമമില്ലെന്നും വിതരണം സുഗമമാണെന്നും പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. പെട്രോളിനും ഡീസലിനും ക്ഷാമമുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷനും വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ തടസങ്ങൾ ഇന്ത്യയെ ബാധിക്കില്ലെന്നും റഷ്യയിൽ നിന്നുള്ള ഇറക്കുമതി വർദ്ധിപ്പിക്കുകയും അമേരിക്കയിൽ നിന്ന് എല്‍പിജി ഇറക്കുമതി ആരംഭിക്കുകയും ചെയ്തത് വഴി രാജ്യം സുരക്ഷിതമായ അവസ്ഥയിലാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
Source link


