LATEST
സമാധാനം തേടി മണിപ്പൂർ, കുക്കി-നാഗാ വിഭാഗങ്ങളുമായി മുഖ്യമന്ത്രിയുടെ ചർച്ച

ഇംഫാൽ: മൂന്നു വർഷം മുമ്പ് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ട മണിപ്പൂരിൽ സുസ്ഥിര സമാധാനം ലക്ഷ്യമിട്ട് നാഗ, കുക്കി വിഭാഗങ്ങളെ വിശ്വാസത്തിലെടുക്കാൻ സംസ്ഥാന സർക്കാരിന്റെ നീക്കം. മണിപ്പൂർ മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിംഗ് കുക്കി, സോമി ഗോത്ര സംഘടനയിലെ അംഗങ്ങളുമായി ചർച്ച നടത്തി.മെയ്തി വിഭാഗത്തിൽപ്പെട്ട മുഖ്യമന്ത്രിയുമായി കുക്കി സംഘടനകൾ ചർച്ച നടത്തിയത് ശുഭസൂചനയായിട്ടാണ് സർക്കാർ കാണുന്നത്. ചർച്ചയിൽ പ്രത്യേക ഭരണകൂടം എന്നാവശ്യവും കുക്കി-മെയ്തി മേഖലകളെ വേർതിരിക്കുന്ന സുരക്ഷിത ബഫർസോണുകളുടെ സംരക്ഷണവും ആവശ്യപ്പെട്ടെന്ന് സംഘടന വ്യക്തമാക്കി.
Source link


