LATEST

സന്ദീപ് പാട്ടീലിന്റെ വെളിപ്പെടുത്തൽസച്ചിനെ ഒഴിവാക്കാൻ ബി.സി.സി.ഐ ആലോചിച്ചു


മുംബയ് : ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ കരിയറിലെ വിഷമഘട്ടത്തിലൂടെ കടന്നുപോയ 2012ൽ അദ്ദേഹത്തെ ടീമിൽ നിന്ന് ഒഴിവാക്കാൻ ബി.സി.സി.ഐ സെലക്ടർമാരോട് ആവശ്യപ്പെട്ടതായി അന്നത്തെ ചീഫ് സെലക്ടറും മുൻ ഇന്ത്യൻ കോച്ചുമായ സന്ദീപ് പാട്ടീലിന്റെ വെളിപ്പെ‌ടുത്തൽ. 2012ൽ ചീഫ് സെലക്ടറായി സ്ഥാനമേറ്റ തന്നോട് സച്ചിന് പകരക്കാരനെ കണ്ടെത്തണമെന്നാണ് ആദ്യം ആവശ്യപ്പെട്ടതെന്നും പാട്ടീൽ ഒരു അഭിമുഖത്തിൽ പറഞ്ഞു. ബി.സി.സി.ഐ തീരുമാനം താൻ നേരിട്ട് അറിയിച്ചപ്പോൾ സച്ചിൻ ഞെട്ടിപ്പോയെന്നും അദ്ദേഹം പറഞ്ഞു. തമാശയായി പറയുകയാണോ സീരിയസായി പറയുകയാണോയെന്ന് സച്ചിൻ ചോദിച്ചെന്നും അദ്ദേഹം പറഞ്ഞു.അതേസമയം യുവ‌രാജ് സിംഗിനെ ടീമിൽ നിന്ന് ഒഴിവാക്കിയത് അന്ന് ക്യാപ്ടനായിരുന്ന ധോണിയുടെ സമ്മർദ്ദം മൂലമാണെന്ന യുവ്‌രാജിന്റെ പിതാവ് യോഗ്‌രാജിന്റെ ആരോപണം സന്ദീപ് പാട്ടീൽ തള്ളിക്കളഞ്ഞു. സെലക്ഷൻ കമ്മറ്റിയോട് ഒരിക്കൽപോലും യുവിയെ ഒഴിവാക്കണമെന്ന് ധോണി ആവശ്യപ്പെട്ടിട്ടില്ലെന്ന് പാട്ടീൽ പറഞ്ഞു.


Source link

Related Articles

Back to top button