LATEST
സദാചാര പൊലീസ് ചമഞ്ഞ് ആക്രമണം: കാപ്പ പ്രതി റിമാൻഡിൽ

കഴക്കൂട്ടം: സിനിമ കഴിഞ്ഞ് മടങ്ങിയ യുവാവിനെയും യുവതിയെയും വഴിയിൽ തടഞ്ഞുനിറുത്തി സദാചാര പൊലീസ് ചമഞ്ഞ് ആക്രമിച്ച കേസിൽ കാപ്പ കേസ് പ്രതി റിമാൻഡിൽ. കഠിനംകുളം മുണ്ടൻചിറ സ്വദേശി വിഷ്ണുവിനെയാണ് (27) കഠിനംകുളം പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം.പരാതിയുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി പി.ജി.സന്തോഷ് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. കഠിനംകുളം എസ്.എച്ച്.ഒ സനുമോൻ,എസ്.ഐ സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവ സമയത്ത് പ്രതിക്കൊപ്പമുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർക്കായി പരിശോധന ഊർജിതമാക്കിയെന്നും പൊലീസ് വ്യക്തമാക്കി.
Source link



