സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്; തരംഗമെന്ന് യു.ഡി.എഫ്, തുടർഭരണമെന്ന് എൽ ഡി എഫ്

തിരുവനന്തപുരം : 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അവസാനിച്ചിരിക്കെ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് കനത്ത പോളിംഗ്. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 78.20 ശതമാന പോളിംഗാണ് രേഖപ്പെടുത്തിയത്. 2021ൽ 74.06 ശതമാനം ആയിരുന്നു പോളിംഗ്. ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തത് ചിറ്റൂർ മണ്ഡലത്തിലാണ്. ഏറ്റവും കുറവ് പത്തനംതിട്ട മണ്ഡലത്തിലും. കോഴിക്കോടും പാലക്കാടും പോളിംഗ് 80 ശതമാനം കടന്നു. അതേസമയം കനത്ത പോളിംഗ് തങ്ങൾക്ക് നേട്ടമാകുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികൾ. ബൂത്തുകളിൽ വയോധികരും ജെൻസികളുമടക്കമുള്ളവരുടെ തിരക്ക് തരംഗത്തിന്റെ സൂചനയെന്ന് യു.ഡി.എഫ് നേതാക്കൾ പറയുന്നു. എന്നാൽ ഉയർന്ന പോളിംഗ് തങ്ങൾക്ക് അനുകൂലമാകുമെന്നാണ് എൽ.ഡി.എഫ് നേതാക്കൾ അവകാശപ്പെടുന്നത്. ഇത്തവണ തങ്ങൾ നിർണായക ശക്തിയാകുമെന്ന് ബി.ജെ.പി നേതാക്കളും ഉറപ്പിക്കുന്നു.
Source link


