LIFESTYLE NEW

സംസ്ഥാനത്ത് കാർഷിക പരിശീലന ആവശ്യകതാ സർവ്വേ തുടങ്ങി, ഓൺലൈനായും പങ്കുചേരാം


തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം അതിജീവിക്കാൻ കർഷകരെ പ്രാപ്തരാക്കുന്നതിനായി സംസ്ഥാന കൃഷിവകുപ്പ് ലോകബാങ്ക് സഹകരണത്തോടെ നടപ്പിലാക്കുന്ന ‘കേര’ (KERA) പദ്ധതിയുടെ ഭാഗമായി വിപുലമായ കാർഷിക പരിശീലനാവശ്യകതാ സർവ്വേ (Training Needs Assessment Survey) സംസ്ഥാന വ്യാപകമായി ആരംഭിച്ചു. നിലവിലെ കൃഷി രീതികളെക്കുറിച്ചും, നൂതനവും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതുമായ ഇന്റർനെറ്റ് ഓഫ് തിംഗ്സ് (IoT), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), പ്രിസിഷൻ ഫാമിംഗ്, ഡ്രോൺ സാങ്കേതികവിദ്യ തുടങ്ങിയ നൂതന സാങ്കേതികവിദ്യകളെക്കുറിച്ചുള്ള കർഷകർക്കുള്ള അറിവും അവബോധവും കൃഷി സംബന്ധമായ പരിശീലന ആവശ്യങ്ങളും കൃത്യമായി മനസിലാക്കുക എന്നതാണ് ഈ സർവ്വേയിലൂടെ ലക്ഷ്യമിടുന്നത്.നൂതന കാർഷിക സങ്കേതങ്ങൾ പ്രായോഗികമായി ഉപയോഗിക്കുന്നതിനുള്ള അവരുടെ താൽപ്പര്യവും സർവ്വേയിലൂടെ മനസിലാക്കും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കർഷകർക്ക് ആവശ്യമായ വിദഗ്ദ്ധ പരിശീലന പരിപാടികൾ സംസ്ഥാനത്ത് തയ്യാറാക്കുക.


Source link

Related Articles

Back to top button