LATEST

സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റ്; കോടതിയാണ്  തീരുമാനിക്കേണ്ടതെന്ന്  സുരേഷ്  ഗോപി 


തൃശൂർ: ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്തിനെ അറസറ്റ് ചെയ്ത സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. താൻ ആരുടെയും കാര്യത്തിൽ അഭിപ്രായം പറഞ്ഞിട്ടില്ല. രാഹുൽ മാങ്കൂട്ടത്തിൽ, മുകേഷ് എന്നിവരുടെ വിഷയത്തിലും അഭിപ്രായം പറഞ്ഞിട്ടില്ല. കോടതിയാണ് തീരുമാനിക്കേണ്ടതെന്ന് സുരേഷ് ഗോപി പറഞ്ഞു. തൃശൂരിലെ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി. ലൈംഗിക പീഡനക്കേസിൽ രഞ്ജിത്തിനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. രാവിലെ രഞ്ജിത്തിനെ നോർത്ത് വനിതാ സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് തൃപ്പൂണിത്തുറയിലെ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയത്.


Source link

Back to top button