CINEMA

സംവിധാനം രതീഷ് വേഗ , ജയസൂര്യ ചിത്രം ഓപ്പറേഷൻ ത്രാൾ


ജയസൂര്യയെ നായകനാകുന്ന ഹൈ-ഒക്ടേൻ ത്രില്ലർ ചിത്രത്തിന് ഓപ്പറേഷൻ ത്രാൾ എന്നു പേരിട്ടു.സംഗീത സംവിധായകൻ രതീഷ് വേഗ രചനയും സംവിധാനവും നിർവഹിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ഗുഡ്‌വിൽ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് തടത്തിൽ നിർമ്മിക്കുന്നു. വൻ താരനിരയുമായി അഞ്ച് ഭാഷകളിലായി എത്തുന്ന ചിത്രത്തിലൂടെ രതീഷ് വേഗ സംവിധായകന്റെ കുപ്പായം അണിയുന്നു. ജയസൂര്യ നായകനായ തൃശൂർ പൂരത്തിന് രചന നിർവഹിച്ചത് രതീഷ് വേഗ ആണ്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം ജമ്മു കശ്മീരിലെ ത്രാളിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടൽ ആണ് പ്രമേയം. പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ക്രിസ്മസിന് റിലീസ് ചെയ്യും . ജയസൂര്യയുടെ കരിയറിലെ തന്നെ ഏറെ കരുത്തുറ്റ വേഷമാകും എന്നാണ് സൂചന . ജമ്മു, പുൽവാമ, ലഡാക്ക്, ഉത്തരാഖണ്ഡ്, നൈനിറ്റാൾ, ഡെറാഡൂൺ, കശ്മീർ, ഡൽഹി, കോയമ്പത്തൂർ, കൊച്ചി എന്നിവിടങ്ങളാണ് ലൊക്കേഷൻ. ഛായാഗ്രഹണം: നജോസ്, എഡിറ്റർ: ഷഫീഖ് വി.ബി, സംഗീതം, പശ്ചാത്തലസംഗീതം: രതീഷ് വേഗ, പ്രോജക്ട് ഡിസൈനർ: നോബിൾ ജേക്കബ്, ആർ‍ട്ട് ഡയറക്ടർ: സജീഷ് താമരശ്ശേരി, കോസ്റ്റ്യൂം: സമീറ സനീഷ്, സരിത ജയസൂര്യ, മേക്കപ്പ്: റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉല്ലാസ് കൃഷ്ണ, സൗണ്ട് മിക്സിംഗ്: എം.ആർ. രാജകൃഷ്ണൻ, സൗണ്ട് ഡിസൈൻ: വിക്കി പി.ആർ.ഒ: ആതിര ദിൽജിത്ത്.


Source link

Related Articles

Back to top button