test del 3
സംഭരണം പാളി; നെൽക്കർഷകർ കുമരകം – ചേർത്തല റോഡ് ഉപരോധിച്ചു– ചിത്രങ്ങൾ

കുമരകം ∙ കൊയ്ത്ത് കഴിഞ്ഞ് ഒരു മാസമാകാറായിട്ടും നെല്ല് സംഭരിക്കാത്ത സപ്ലൈകോയുടെ നടപടിയിൽ പ്രതിഷേധിച്ച് കർഷകർ നെല്ലുമായി റോഡ് ഉപരോധിച്ചു. ചീപ്പുങ്കൽ വട്ടക്കായൽ അറുനൂറ് പാടശേഖരത്തെ കർഷകരാണ് കുമരകം – ചേർത്തല റോഡിന്റെ ചീപ്പുങ്കൽ ഭാഗം ഉപരോധിച്ചത്. 1500 ക്വിന്റൽ നെല്ലാണ് പാടശേഖരത്ത് സംഭരിക്കാതെ കിടക്കുന്നത്. സപ്ലൈകോ നിയോഗിച്ച മില്ലുകൾ 100 കിലോഗ്രാം സംഭരിക്കുമ്പോൾ 25 കിലോ കിഴിവു ചോദിക്കുകയാണെന്നു പാടശേഖര സമിതി ഭാരവാഹി ബൈജു മാലിക്കായൽച്ചിറ പറഞ്ഞു. മില്ലുകാർ ആവശ്യപ്പെടുന്ന തൂക്കം നെല്ല് നൽകാൻ തയാറല്ല. സപ്ലൈകോ മില്ലുകാരുടെ കൂടെ നിൽക്കുന്ന സ്ഥിതിയാണെന്നും കർഷകർ ആരോപിച്ചു.
Source link


