test del 5 copy of del 3
ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം; മോദിയെ വധിക്കാൻ പദ്ധതിയിട്ട മൂന്നുപേർ ബിഹാറിൽ പിടിയിൽ – ഇന്നത്തെ പ്രധാന വാർത്തകൾ

വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിനു സമീപം കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയതും ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിനു ജാമ്യം ലഭിച്ചതുമാണ് ഇന്നത്തെ പ്രധാനവാർത്തകളിൽ ചിലത്. മസ്തിഷ്ക മരണം സംഭവിച്ച് അവയവങ്ങൾ ദാനം ചെയ്ത ജയി ജയകുമാറിന്റെ ഒരു വൃക്ക വന്ദേഭാരത് എക്സ്പ്രസിൽ കോഴിക്കോട് എത്തിച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിട്ട സംഘത്തിലെ മൂന്നുപേർ ബിഹാറിൽ പിടിയിലായതും ശ്രദ്ധിക്കപ്പെട്ടു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി..പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിട്ട സംഘത്തിലെ മൂന്നുപേർ ബിഹാറിൽ പിടിയിൽ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ നീക്കത്തിലാണു പ്രതികൾ പിടിയിലായത്.
Source link


