test del 5 copy of del 3
ശരണ്യ മാത്രം കുടകിലെ കൊടുംകാട്ടിൽ എങ്ങനെ ഒറ്റപ്പെട്ടു?; ട്രെക്കിങ്ങ് പഠിപ്പിക്കുന്ന ചില പാഠങ്ങൾ

അരക്കുപ്പി വെള്ളവുമായി കുടകിലെ കൊടുംകാട്ടിൽ അകപെട്ട കോഴിക്കോട് സ്വദേശി ശരണ്യ പഠിപ്പിക്കുന്നത് ചില പാഠങ്ങൾ കൂടിയാണ്. നാലാം ദിനം രക്ഷാപ്രവർത്തകർ ശരണ്യയെ കണ്ടെത്തിയെങ്കിലും വന്യജീവികൾ ഇറങ്ങുന്ന കൊടുംകാട്ടിൽ എങ്ങനെ ഒറ്റപ്പെട്ടുപോയി എന്നത് എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ്, പ്രത്യേകിച്ചും ട്രെക്കിങ്ങിന് പോയ മറ്റുള്ളവരെല്ലാം സുരക്ഷിതമായി തിരിച്ചെത്തിയ സാഹചര്യത്തിൽ. കാരണമെന്തായാലും മുൻപ് ട്രെക്കിങ് നടത്തിയുള്ള പരിചയവും ട്രെക്കിങ്ങിനിടെ വഴിതെറ്റിയോ മറ്റോ ഒറ്റപ്പെട്ടുപോയാൽ എന്തുചെയ്യണമെന്ന് ലഭിച്ചിരിക്കുന്ന പരിശീലനവുമാണ് രക്ഷാപ്രവർത്തകരെ ശരണ്യയുടെ അടുത്ത് എത്തിക്കാൻ കാരണമായത്.ശരണ്യ പഠിപ്പിക്കുന്ന പാഠങ്ങൾ ∙ ട്രെക്കിങ്ങിനിടെ വഴിതെറ്റിയാൽ ഫോണിന് റേഞ്ച് ഉണ്ടെങ്കിൽ ആളുകളുമായി ബന്ധപ്പെടാൻ ശ്രമിക്കുക: വഴിതെറ്റിയ ഉടനെ ശരണ്യ താൻ താമസിച്ചിരുന്ന ഹോം സ്റ്റേയിലേക്ക് ഒരു സന്ദേശം അയച്ചിരുന്നു, ഇത് കേന്ദ്രീകരിച്ചാണ് വനംവകുപ്പ് തിരച്ചിൽ ഊർജ്ജിതമാക്കിയത്.ട്രെക്കിങ്ങിന് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ∙ ട്രെക്കിങ് സംഘത്തിൽ നിന്ന് മാറി അൽപം പിന്നാലെയാണ് ശരണ്യ സഞ്ചരിച്ചത് എന്നാണ് സംഘത്തിലെ അംഗങ്ങൾ പറയുന്നത്. ട്രെക്കിങ്ങിന് പോകുമ്പോൾ കഴിവതും സംഘമായി യാത്ര ചെയ്യാൻ ശ്രമിക്കണം. ∙ ട്രെക്കിങ്ങിന് പോകുമ്പോൾ പഴങ്ങളും മറ്റ് ലളിതമായ ആഹാരങ്ങളും ആവശ്യത്തിന് കൈയ്യിൽ കരുതാൻ ശ്രദ്ധിക്കുക. വഴിതെറ്റുന്ന സമയത്ത് ഒരു കുപ്പി വെള്ളം മാത്രമേ ശരണ്യയുടെ കൈയ്യിൽ ഉണ്ടായിരുന്നുള്ളു.
Source link


