LATEST

‘ശബരിമല യുവതീപ്രവേശനം; ആചാരസംരക്ഷണത്തിനായി പോരാടിയവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം’


തിരുവനന്തപുരം: ശബരിമലയിലെ ആചാരസംരക്ഷണത്തിനായി പോരാടിയവർക്കെതിരെ ഫയൽ ചെയ്ത എല്ലാ കേസുകളും അടിയന്തരമായി പിൻവലിക്കണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ശബരിമല യുവതീപ്രവേശനത്തിൽ സർക്കാർ നിലപാട് മാറ്റിയതിന് പിന്നാലെയാണ് കുമ്മനം വിമർശനവുമായി രംഗത്തെത്തിയത്.’ശബരിമല ഭക്തർക്കെതിരെയെടുത്ത കേസുകൾ പിൻവലിക്കാതെ സുപ്രീ കോടതിയിൽ നൽകിയ സത്യവാങ്‌മൂലം തിരുത്തുമെന്ന് പറയുന്നത് സംസ്ഥാന സർക്കാരിന്റെ ഇരട്ടത്താപ്പാണ്. നയം മാറ്റത്തെ ന്യായീകരിക്കാൻ അച്യുതാനന്ദന്റെ കാലത്തെ സത്യവാങ്‌മൂലത്തെ ദേവസ്വം മന്ത്രി വി എൻ വാസവൻ കൂട്ടുപിടിക്കുന്നത് ശരിയല്ല.ആചാരങ്ങൾ പണ്ഡിതരുടെ തീരുമാനത്തിന് വിടുന്നതുമായി ബന്ധപ്പെട്ട് പിണറായി സർക്കാർ നൽകിയ സത്യവാങ്‌മൂലത്തിൽ പരാമർശമില്ല. കേസ് പിൻവലിച്ച് മാപ്പ് പറയുന്നില്ലെങ്കിൽ ഇപ്പോഴത്തെ ചുവടുമാറ്റം വെറും കാപട്യമാണെന്ന് പറയേണ്ടിവരും. അയ്യപ്പഭക്തന്മാർ തെരുവിലിറങ്ങി സമരം ചെയ്തത് ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാനാണ്.


Source link

Related Articles

Back to top button