LATEST
ശബരിമല കൊള്ള കൂടുതലും കടകംപള്ളിയുടെ കാലത്ത് വി.ഡി. സതീശന്റെ സത്യവാങ്മൂലം

തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രൻ ദേവസ്വം മന്ത്രിയായിരുന്ന കാലയളവിലാണ് ശബരിമലയിൽ ഏറ്റവും കൂടുതൽ കൊള്ള നടന്നതെന്ന് കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സതീശനെതിരെ കടകംപള്ളി നൽകിയ മാനനഷ്ടക്കേസിലാണിത്. തിരുവനന്തപുരം സബ് കോടതി മൂന്നിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്. 2016- 2021 കാലഘട്ടത്തിൽ നടന്ന ശബരിമല സ്വർണക്കൊള്ളയിൽ ഉദ്യോഗസ്ഥർക്കും ദേവസ്വം ബോർഡ് അംഗങ്ങൾക്കും ഉള്ളതുപോലുള്ള ഉത്തരവാദിത്വം മന്ത്രി എന്ന നിലയിൽ കടകംപള്ളിക്കുമുണ്ട്. ക്ഷേത്രങ്ങളും അതുമായി ബന്ധപ്പെട്ട സ്വത്തുക്കളും സംരക്ഷിക്കാനും പരിപാലിക്കാനുമുള്ള പൂർണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
Source link


