CINEMA
ശത്രുക്കളെ തേടിപ്പിടിച്ച് തകർക്കുന്ന മിസൈൽ; ഇന്ത്യൻ നിർമിത ‘ധ്രുവാസ്ത്ര’ ഉടൻ സേനയുടെ ഭാഗമാകും

ന്യൂഡൽഹി: ഇന്ത്യൻ സാങ്കേതികവിദ്യയിൽ നിർമിച്ചെടുത്ത ടാങ്ക് വേധ ഗൈഡഡ് മിസൈലായ ‘ധ്രുവാസ്ത്ര’ സൈന്യത്തിൽ ഉൾപ്പെടുത്താൻ സജ്ജമായതായി റിപ്പോർട്ട്. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത ധ്രുവാസ്ത്ര ഹെലികോപ്ടറിൽ നിന്ന് വിക്ഷേപിക്കാവുന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നത്. ലഡാക്ക് പോലുള്ള ഉയർന്ന മലനിരകളിലെ യുദ്ധസാഹചര്യങ്ങളിൽ ശത്രുക്കളുടെ ടാങ്കറുകളുടെയും കവചിത വാഹനങ്ങളെയും തകർക്കാൻ ശേഷിയുള്ളതാണ്. മിസൈൽ വിക്ഷേപിച്ച് കഴിഞ്ഞാൽ ഹെലികോപ്ടറിലെ പൈലറ്റിന് വേഗത്തിൽ പിന്മാറാൻ അവസരം ലഭിക്കും. ഇതിലൂടെ ഹെലികോപ്ടറുകൾ ആക്രമണത്തിന് വിധേയമാകുന്ന സാഹചര്യം കുറയ്ക്കാനാകും. ആധുനിക ടാങ്കുകളുടെ മുകൾഭാഗത്തെ ബലഹീനമായ കവചത്തിന് പുറമേ 800 മില്ലിമീറ്റർ കനം വരെയുള്ള കവചങ്ങൾ തുളച്ചുകയറാൻ ധ്രുവാസ്ത്രയ്ക്ക് ശേഷിയുണ്ട്. ഏകദേശം ഏഴ് കിലോമീറ്റർ ദൂരപരിധിയിലുള്ള ശത്രുലക്ഷ്യങ്ങളെ കൃത്യതയോടെ തകർക്കാൻ ഇതിന് കഴിയും.
Source link


