test del 5 copy of del 3
ശത്രുക്കളുടെ പേടിസ്വപ്നം, ആകാശ യുദ്ധത്തിലെ യുഎസിന്റെ കരുത്തൻ ‘പരുന്ത്’; ‘കൈവെള്ളയിലാക്കി’ ഇറാൻ

വാഷിങ്ടൺ∙ ഇറാൻ യുദ്ധം തുടങ്ങിയ ശേഷം നാലാമത്തെ എഫ് 15ഇ യുദ്ധവിമാനമാണ് യുഎസിന് നഷ്ടപ്പെടുന്നത്. ആദ്യ ആഴ്ചതന്നെ 3 എഫ്15 ഇ വിമാനങ്ങൾ കുവൈത്തിൽ തകർന്നിരുന്നു. ശത്രുവിമാനമെന്നു തെറ്റിദ്ധരിച്ചു കുവൈത്ത് സേന വെടിവച്ചിട്ടതാണെന്നായിരുന്നു യുഎസ് വിശദീകരണം. യുഎസിന്റെ ഏറ്റവും അത്യാധുനികമായ എഫ് 35 വിമാനത്തിനു നേരെയും ഇറാൻ വെടിയുതിർത്തിരുന്നു.യുഎസിന്റെ എഫ് 15 എന്ന വിശ്വസ്തൻ എഫ് 15 യുദ്ധവിമാനം ഇരട്ട എൻജിനുള്ള , ഏതു കാലാവസ്ഥയിലും പറക്കാൻ കഴിയുന്ന ടാക്റ്റിക്കൽ ഫൈറ്ററാണ്. നൂറിലധികം വിജയവും നാശനഷ്ടങ്ങളൊന്നുമില്ല എന്ന അവിശ്വസനീയമായ യുദ്ധ റെക്കോർഡാണ് എഫ് 15ന്റെ പ്രത്യേകത. 1970-കളിൽ യുഎസ്എ എഫിനായി മക്ഡൊണൽ ഡഗ്ലസ് എയറോസ്പേയ്സ് വികസിപ്പിച്ചെടുത്ത ഫൈറ്റർ ജെറ്റ്, വിയറ്റ്നാം യുദ്ധാനുഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് രൂപകൽപന ചെയ്തത്. സോവിയറ്റിന്റെ മിഗ് ഫൈറ്ററുകളെ നേരിടാനായാണ് ഇവയുടെ രൂപകൽപന.എയർ സുപ്പീരിയോറിറ്റി ഫൈറ്റർ വിമാനമായതിനാൽ ആകാശത്ത് ശത്രുക്കളെ നേരിടാനും ശത്രു വിമാനങ്ങളെ തകർക്കാനുമായി പ്രത്യേകം രൂപകൽപന ചെയ്തതാണ് ഇത്. മികച്ച റഡാർ സിസ്റ്റമുള്ള എഫ് 15 ഇതുവരെ നൂറിലധികം വിമാനങ്ങളെ വീഴ്ത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Source link

