CINEMA

വർഷങ്ങൾക്കുശേഷം മഞ്ജു വാര്യരുടെ ഇൻസ്റ്റയിൽ ദിലീപിന്റെ ചിത്രം; പഴയ ഫോട്ടോക്കൊപ്പം ലവ് ഇമോജിയും


മലയാളി പ്രേക്ഷകർ ഏറെ സ്‌നേഹിച്ച താരദമ്പതികളായിരുന്നു ദിലീപും മഞ്ജു വാര്യരും. പ്രണയിച്ച് വിവാഹിതരായ ഇരുവരും 17 വർഷക്കാലം ഒരുമിച്ച് ജീവിച്ചതിനുശേഷം വേർപിരിഞ്ഞു. ഇതിനുശേഷം ദിലീപ് നടി കാവ്യ മാധവനെ വിവാഹം ചെയ്തത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ മഞ്ജു വാര്യർക്കെതിരെ ദിലീപ് ആരോപണം ഉന്നയിച്ചതും വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ദിലീപ് ഉൾപ്പെട്ട ഫോട്ടോ മഞ്ജു വാര്യർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത് ശ്രദ്ധനേടുകയാണ്. ആദ്യമായി നായികയായ സല്ലാപം എന്ന സിനിമയുടെ പോസ്റ്റർ ആണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്. സല്ലാപം ഇറങ്ങിയിട്ട് 30 വർഷം തികഞ്ഞ വേളയിലാണ് പോസ്റ്റ്. ദിലീപ് ആയിരുന്നു ചിത്രത്തിലെ നായകൻ. മഞ്ജു വാര്യർ, ദിലീപ്, മനോജ് കെ ജയൻ എന്നിവരാണ് പോസ്റ്ററിലുള്ളത്. മനോജ് പങ്കുവച്ച പോസ്റ്റ് റീഷെയർ ചെയ്യുകയായിരുന്നു മഞ്ജു. മൂന്ന് ലവ് ഇമോജിക്കൊപ്പമാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. കൃപ ഫിലിംസിന്റെ ബാനറിൽ ലോഹിതദാസ് തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്തത് സുന്ദർദാസായിരുന്നു.


Source link

Back to top button