test del 3
‘വർഗീയതയോട് വിട്ടുവീഴ്ചയില്ല; എസ്ഡിപിഐ നിലപാട് അവരോട് ചോദിക്കണം’

മലപ്പുറം∙ എസ്ഡിപിഐയുടെ തിരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച് തന്നോടല്ല അവരോട് ചോദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഡിപിഐയുടെ പിന്തുണ സംബന്ധിച്ച ചോദ്യത്തിന് വാർത്താ സമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.യുഡിഎഫ് പ്രചരിപ്പിക്കുന്നതുപോലെ, സിപിഎമ്മിന് ഏതെങ്കിലും വർഗീയ ശക്തികളുമായി ബന്ധമുണ്ടെന്ന് വരുത്താനാണ് ശ്രമം. എൽഡിഎഫിനെ അതിനു കിട്ടില്ല. എത്രയോ കാലമായി വർഗീയതയോട് ഉറച്ച നിലപാടാണ് എൽഡിഎഫ് സ്വീകരിച്ചിട്ടുള്ളത്. അതിൽ മാറ്റമുണ്ടായിട്ടില്ല. കോൺഗ്രസ് അങ്ങനെയല്ല. കോലീബി സഖ്യവും ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സൗകര്യം ഒരുക്കിയതും ഓർക്കണം. കോൺഗ്രസിനെ പവിത്രീകരിക്കാനാണ് ശ്രമം. എല്ലാക്കാലവും വർഗീയതയ്ക്കെതിരെ നിലപാട് സ്വീകരിക്കുന്ന സിപിഎമ്മിനെ മോശക്കാരാക്കാൻ ശ്രമം നടക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
Source link


