CINEMA

വർക്കലയിൽ ഡോക്‌ടർ റോബിൻ  രാധാകൃഷ്‌ണൻ? ബിഗ് ബോസ് താരം ബിജെപി സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന


കൊച്ചി: തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ തയ്യാറാണെന്ന് ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്‌ണൻ. പാർട്ടി പറഞ്ഞാൽ വർക്കലയിൽ മത്സരിക്കുമെന്നും റോബിൻ വ്യക്തമാക്കി. കൊച്ചിയിലെ എൻഡിഎ വേദിയിൽ നിന്ന് ഒരു മാദ്ധ്യമത്തോടായിരുന്നു റോബിന്റെ പ്രതികരണം. റോബിൻ അടുത്തിടെ ബിജെപിയിൽ അംഗത്വമെടുത്തിരുന്നു. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. ‘പ്രധാനമന്ത്രി നരേന്ദ്രമോദി എന്നും എനിക്ക് പ്രചോദനമായിരുന്നു. എന്നെ ട്രോളുന്നവർ സന്തോഷിക്കട്ടെ. വലിയ പരിപാടികൾ നടക്കുമ്പോഴുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങളുടെ പേരിൽ കുത്തിത്തിരിപ്പുണ്ടാക്കുന്നവരാണ് പൊങ്കാല നടത്തിപ്പിന്റെ പേരിൽ തിരുവനന്തപുരം കോർപറേഷനെ വിമർശിക്കുന്നത്. പാർട്ടി പറഞ്ഞാൽ വർക്കലയിൽ നിന്ന് മത്സരിക്കും’- റോബിൻ വ്യക്തമാക്കി.


Source link

Related Articles

Back to top button