LATEST

ഇറാൻ: ആക്രമണ ഭീഷണി ആവർത്തിച്ച് ട്രംപ്

ടെഹ്‌റാൻ: ഇറാനിലെ പ്രത്യേക ലക്ഷ്യസ്ഥാനങ്ങളെ ആക്രമിക്കുന്നത് പരിഗണനയിലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആണവ കരാറിലെത്താൻ സമ്മർദ്ദം ചെലുത്തുകയാണ് യു.എസ് ലക്ഷ്യം. പത്ത് ദിവസത്തിനകം ആണവ കരാറിൽ ധാരണയായില്ലെങ്കിൽ ഇറാനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് വ്യാഴാഴ്ച ട്രംപ് അന്ത്യശാസനം നൽകിയിരുന്നു. അതേ സമയം, വരുന്ന മൂന്ന് ദിവസത്തിനുള്ളിൽ ആണവ കരാറിന്റെ കരട് തയ്യാറായേക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.


Source link

Back to top button