test del 5 copy of del 3
വോട്ടിങ് യന്ത്രങ്ങൾക്ക് കോൺഗ്രസ് കാവൽ; റിട്ടേണിങ് ഓഫിസർമാർക്കു കത്ത്

കോഴിക്കോട് ∙ വോട്ടെണ്ണുന്ന മേയ് 4 വരെ വോട്ടിങ് യന്ത്രങ്ങൾക്കു കോൺഗ്രസിന്റെ കാവൽ. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച ചർച്ചകൾക്കിടെയാണിത്. കാവലിനു നിയോഗിക്കപ്പെടുന്നവർക്കു സൗകര്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാനാർഥികളുടെ പ്രതിനിധികൾ റിട്ടേണിങ് ഓഫിസർമാർക്കു കത്തു നൽകി.യന്ത്രങ്ങൾ സ്ട്രോങ് റൂമിലേക്കു മാറ്റുന്നത് സ്ഥാനാർഥികളുടെ സാന്നിധ്യത്തിൽ ആകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ പലയിടത്തും വോട്ടിങ് യന്ത്രങ്ങൾക്കു കോൺഗ്രസ് കാവൽ ഏർപ്പെടുത്തിയിരുന്നു.∙ സ്ട്രോങ് റൂമിനു പുറത്ത് കാവൽ നിൽക്കുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ചട്ടപ്രകാരം ലഭ്യമാക്കണം.
Source link


