NATIIONAL
വൈഡുണ്ട്, നോബോളുണ്ട്.. തീരുന്നില്ല!: ഐപിഎലിലെ ദൈർഘ്യമേറിയ ഓവർ എറിഞ്ഞ് അർഷ്ദീപ് സിങ്

മുല്ലൻപുർ (ചണ്ഡിഗഡ്) ∙ ഐപിഎലിൽ പഞ്ചാബ് കിങ്സ് പേസ് നിരയുടെ കുന്തമുനയാണ് അർഷ്ദീപ് സിങ്. രാജ്യാന്തര ട്വന്റി20യിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയിട്ടുള്ളതും (127) ഈ പഞ്ചാബ് താരം തന്നെ തന്നെ. എന്നാൽ ഐപിഎലിലെ 19–ാം സീസണിൽ പഞ്ചാബിന്റെ ആദ്യ മത്സരത്തിൽ ഒരു നാണക്കേടിന്റെ റെക്കോർഡിനൊപ്പമാണ് അർഷ്ദീപിന്റെ പേരും ചേർന്നത്.ഗുജറാത്തിലെ ഇന്നിങ്സിലെ അവസാന ഓവറിലായിരുന്നു സംഭവം. അഞ്ച് വൈഡുകളും ഒരു നോബോളുമാണ് അർഷ്ദീപ് ആ ഓവറിൽ വഴങ്ങിയത്. ഒരു ബൗണ്ടറി ഉൾപ്പെടെ 12 റൺസും വിട്ടുകൊടുത്തു. പഞ്ചാബ് ബോളർമാരിൽ ഏറ്റവും ഉയർന്ന ഇക്കോണമി നിരക്ക് അർഷ്ദീപിനായിരുന്നു– 10.50. വിക്കറ്റൊന്നും വീഴ്ത്താനുമായില്ല. ഇതിന് മുൻപ് അഞ്ച് ബോളർമാരാണ് ഒരോവറിൽ 11 ബോളുകൾ എറിഞ്ഞിട്ടുള്ളത്. മറ്റൊരു ഇന്ത്യൻ പേസറായ മുഹമ്മദ് സിറാജാണ് ആദ്യമായി ഇത്രയും നീണ്ട ഓവർ എറിഞ്ഞത്.ഐപിഎലിൽ ഒരോവറിൽ 11 പന്തുകളെറിഞ്ഞവർ Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/BCCIൽ നിന്ന് എടുത്തതാണ്
Source link


