test del 5 copy of del 3

വേദി വിട്ടു 10 മിനിറ്റിനകം എസ്പിജിക്കു പ്രധാനമന്ത്രിയുടെ ഫോൺ കോൾ; ആദ്യം പരിഭ്രമം, ആവശ്യം കേട്ടപ്പോൾ അൽപം ആശ്വാസം


തിരുവല്ല∙ വേദി വിട്ടു 10 മിനിറ്റിനകം തിരുവല്ലയിലെത്തിയ എസ്പിജിയുടെ സംഘത്തിനു പ്രധാനമന്ത്രിയുടെ ഫോൺ കോൾ. ആദ്യമാെന്നു പരിഭ്രമിച്ചെങ്കിലും ആവശ്യം കേട്ടപ്പോൾ അൽപം ആശ്വാസം. തിരുവല്ലയിലെ വേദിയിൽ കണ്ട പേപ്പർ വെയ്റ്റ് ഡൽഹിക്ക് അയയ്ക്കാനായിരുന്നു നിർദേശം. ഫെങ് ഷൂയി ഇനത്തിലെ താമരയുടെ പേപ്പർ വെയ്റ്റാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ തിരുവല്ലയിൽ ആകർഷിച്ചത്. ഫെങ് ഷൂയി എന്നത് ചൈനീസ് വാസ്തു വിദ്യയുടെ ഭാഗമാണ്. പ്രതലത്തിൽ ഉറച്ച ശേഷം താമര കറക്കാൻ കഴിയുന്ന തരത്തിലെ പേപ്പർ വെയ്റ്റാണ് എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലെ വേദിയിലുണ്ടായിരുന്നത്. ക്രിസ്റ്റലിൽ നിർമിച്ച 16 ദളങ്ങളോടു കൂടിയ താമര തിരുവല്ലയിലെ സ്വകാര്യ ബസ് സ്റ്റാഡിനു സമീപത്തെ കടയിൽ നിന്നാണു വാങ്ങിയത്. 2 എണ്ണം വേണമെന്നാണു പ്രധാനമന്ത്രി നിർദേശിച്ചത്. ഇന്നലെ രാത്രി തന്നെ ഗ്രീൻ റൂമിന്റെ ചുമതലയുണ്ടായിരുന്ന സംഘാടകർ തിരുവല്ല പിഡബ്ല്യുഡി ഗെസ്റ്റ് ഹൗസിലെത്തി അവിടെയുണ്ടായിരുന്ന എസ്പിജി സംഘത്തിന് ഇവ കൈമാറി. സംഘം ഇന്നു ഡൽഹിക്ക് മടങ്ങും.
മലയാളത്തിൽ പ്രസംഗം; പതിവ് തെറ്റിക്കാതെ പ്രധാനമന്ത്രി 
തിരുവല്ല ∙ കേരളത്തിലെ പ്രചാരണത്തിൽ മലയാളത്തിൽ പ്രസംഗം ആരംഭിക്കുന്ന പതിവ് തെറ്റിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. ജയ് കേരളം, ജയ് വികസിത കേരളം എന്നു പ്രസംഗം ആരംഭിച്ച അദ്ദേഹം കേരളത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ എല്ലാവർക്കും നമസ്കാരം എന്നു പറഞ്ഞാണു  അഭിവാദ്യം ചെയ്തത്. ഇടയ്ക്കിടെ ‘എന്റെ സുഹൃത്തുക്കളെ’ എന്ന് അഭിസംബോധന ചെയ്ത മോദി ‘വികസനത്തിന്റെ പാതയിൽ അതിവേഗം മുന്നേറും’ എന്നും മലയാളത്തിൽ പ്രഖ്യാപിച്ചു. പ്രസംഗത്തിന്റെ അവസാനം മലയാളത്തിൽ പ്രസംഗിക്കാൻ സാധിക്കാത്തതിൽ ഖേദവും പ്രകടിപ്പിച്ചു.ആവേശം ആരവം…മോദിജി
പത്തനംതിട്ട ∙ ചൂടിൽ വിയർത്തെങ്കിലും അണികൾക്കു മോദിയെ കണ്ടപ്പോൾ ആവേശം ആളിക്കത്തി. മുഴക്കമേറിയ ശബ്ദത്തിൽ ഭാരത്‌മാതാ കീ ജയ്, വന്ദേമാതരം, മോദി മോദി വിളികൾ. കാത്തിരിപ്പിന്റെ മണിക്കൂറുകൾക്കു ശേഷം എൻ‍ഡിഎ പൊതുയോഗ വേദിയിൽ പ്രധാനമന്ത്രിയെത്തിപ്പോൾ എൻഡിഎ പ്രവർത്തകർ അക്ഷരാർഥത്തിൽ ഇളകി മറിഞ്ഞു. കൊടും ചൂടിൽ മൂന്നു മണിക്കൂറിലേറെയാണു പ്രവർത്തകർ മോദിയെ കാത്തിരുന്നത്. എൻഡിഎയുടെ പ്രധാന നേതാക്കളും 11 മണ്ഡലങ്ങളിലെ സ്ഥാനാർഥികളും വേദിയിലുണ്ടായിരുന്നു.


Source link

Back to top button