വേണ്ടത് വികസന ചർച്ച

രണ്ടുദിവസമായി വിവാദങ്ങളായിരുന്നു തിരഞ്ഞെടുപ്പ് ചർച്ച. എന്നാൽ പ്രതിപക്ഷത്തോടുള്ള മുഖ്യമന്ത്രിയുടെ വെല്ലുവിളിയാണ് ഇന്നലെ കളം നിറഞ്ഞത്. ‘കേരളത്തിൽ നടന്ന വികസന പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളോട് നിങ്ങൾക്കെന്തുണ്ട് പറയാൻ” എന്ന മുഖ്യമന്ത്രിയുടെ ചോദ്യം ചർച്ചയെ സജീവമാക്കി. വാദം മറുവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും. വിവാദങ്ങളിലേക്ക് കടക്കാതെ കേരളത്തിൽ കഴിഞ്ഞ 10വർഷം ഇടത് സർക്കാർ നടപ്പിലാക്കിയ വികസനത്തെക്കുറിച്ച് ചർച്ച ചെയ്യൂ. സർക്കാർ നടത്തിയ പ്രവർത്തനത്തെക്കുറിച്ച് വിമർശനം നടത്തുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത്. പക്ഷേ പ്രതിപക്ഷത്തിന് ഒരു വിമർശനവും വികസനകാര്യത്തിലില്ല. നിയമസഭാ സമ്മേളനത്തിലും ഇതുതന്നെയാണ് കണ്ടത്. പ്രതിപക്ഷത്തിന്റെ വലിയ അവസരമാണ് സമ്മേളനം. ആ അവസരം അവർ ഉപയോഗിച്ചില്ല. മന്ത്രിമാരെ കുറിച്ച് എഴുതിക്കൊടുത്ത് ആരോപണം ഉന്നയിക്കുന്നത് പതിവായിരുന്നു. സർക്കാരുകൾക്കെതിരെ കുറ്റപത്രം അവതരിപ്പിക്കാൻ അവിശ്വാസം കൊണ്ടുവരാറുണ്ട്. ഈ അവസരവും ഉപയോഗിച്ചില്ല. വസ്തുത വെച്ച് സർക്കാരിനെ എതിർക്കാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ല. പ്രതിപക്ഷം പ്രൊഫഷണൽ ഏജൻസികളെ വെച്ച് നുണ പ്രചരിപ്പിക്കുന്നു. കേരളം മാറിയതിനെക്കുറിച്ച് സതീശനും ആളുകളും പറയട്ടെ.
Source link

