LATEST
വെന്തുരുകി കേരളം, ആശ്വാസമായി മഴയെത്തുന്നു; തിങ്കളാഴ്ച വരെ തകര്‍ത്ത് പെയ്യുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുകയാണ്. വയനാട്, ഇടുക്കി ഒഴികെയുള്ള 12 ജില്ലകളിലും യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 36 ഡിഗ്രി സെല്‍ഷ്യസ് ആണ് കേരളത്തിലെ താപനില. പോതു ഇടങ്ങളിലും നഗരങ്ങളിലും ഇതില്‍ കൂടുതല്‍ ചൂട് അനുഭവപ്പെടുന്നുണ്ട്. പൊള്ളുന്ന ചൂടിന് ആശ്വാസമായി കേരളത്തില്‍ മഴ എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച വരെ കേരളത്തില്‍ ഇടിമിന്നലോടെയുള്ള മഴ പെയ്യുമെന്നാണ് കാലാവസ്ഥ കേന്ദ്രം പറയുന്നത്.
Source link


